ഇടുക്കി : കേരള സംസ്ഥാന സ്കൂൾ കായികോൽസവത്തിൽ സഹോദങ്ങൾക്ക് ജൂഡോ ചാമ്പ്യൻഷിപ്പിൽ ഉജ്വലവിജയം.കട്ടപ്പന പതാലിൽ പ്ലാവിൽ വീട്ടിൽ ബിനോയ് രമ്യ ദമ്പതികളുടെ മക്കളായ ഗോഡ്‌വിന് സ്വർണ്ണവും ഒലിവിയക്ക് വെങ്കലവും ലഭിച്ചത്. നെടുംകണ്ടം ജിവിഎച്ച്എസ് 8ആം ക്ലാസ്സ് വിദ്ധാർഥിയാണ് ഗോഡ് വിൻ , ഒലിവിയ 10ആം ക്ലാസ്സ് വിദ്യാർത്ഥിനിയുമാണ്.
മുൻ വർഷങ്ങളിലും ജില്ലാ സംസ്ഥാന തലത്തിൽ മികച്ച നേട്ടങ്ങൾ ഇരുവരും കൈവരിച്ചിട്ടുണ്.
ഇരുവരും സായി മുൻ കോച്ചായ ടോണി ലീയുടെ കീഴിൽ നെടുംകണ്ടം ജൂഡോ അക്കാദമിയിലാണ് പ്രാക്ടീസ് ചെയ്യുന്നത്. ഐപിസി ഉടുമ്പചോല ഏറിയ നെടുംങ്കണ്ടം സഭാ വിശ്വാസികളാണ് ഈ കുടുംബം.