93-മത് ദൈവസഭ ജനറൽ കൺവെൻഷൻ ഡിസംബർ 21 മുതൽ 24 വരെ കലയപുരത്ത്
കലയപുരം: ദൈവസഭ (Q 71/61) തൊണ്ണൂറ്റി മൂന്നാമത് ജനറൽ കൺവെൻഷൻ ഡിസംബർ 21 വ്യാഴം മുതൽ 24 ഞായർ വരെ കലയപുരം ദൈവസഭ കൺവെൻഷൻ സ്റ്റേഡിയത്തിൽ വെച്ച് നടക്കും. ദൈവസഭ പ്രസ്‌ഡിഡന്റ് പാസ്റ്റർ പി.ജോജ്ജ് ഫിലിപ്പ് സമർപ്പണ ശുശ്രൂഷ നിർവ്വഹിക്കും. തുടർന്നുള്ള ദിവസങ്ങളിൽ പാസ്റ്റർമാരായ ഉമ്മൻ പി. ക്ളമൻസൺ, ഫെയ്ത് ബ്ലെസ്സൺ, എബി അയിരൂർ, ജോൺസൻ ജോർജ്ജ്, പാസ്റ്റർ പി. ജോജ്ജ് ഫിലിപ്പ് എന്നിവർ വചന ശുശ്രൂഷ നിർവ്വഹിക്കും.
ബിനു ചാരുതയുടെ നേതൃത്വത്തിലുള്ള ദൈവസഭ ക്വയർ ഗാനങ്ങൾ ആലപിക്കും. പകൽ ദിവസങ്ങളിൽ ബൈബിൾ ക്ലാസ്, സൺഡേസ്കൂൾ, സി.വൈ.പി.ഏ , സോദരീ സമാജം വാർഷികം, ശുശ്രൂഷക സെമിനാർ, ജനറൽ ബോഡി എന്നിവ നടക്കും. 24 ഞായറാഴ്ച പകൽ സംയുക്ത സഭായോഗവും അതിനോട് ചേർന്ന് ഓർഡിനേഷൻ ശുശ്രൂഷയും നടത്തപ്പെടുന്നതാണ്. കൺവെൻഷൻ ക്രമീകരണങ്ങളുടെ അനുഗ്രഹത്തിനായി വിപുലമായ കമ്മറ്റിയും പ്രവർത്തിച്ചു വരുന്നു.