റ്റി.പി.എം വാളകം കണ്‍വൻഷൻ വ്യാഴാഴ്ച മുതൽ

കൊട്ടാരക്കര: ദി പെന്തെക്കൊസ്ത് മിഷൻ കൊട്ടാരക്കര സെന്റർ വാളകം കൺവൻഷൻ നവംബർ 9 മുതൽ 12 വരെ വാളകം റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.

വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗവും വെള്ളി, ശനി ദിവസങ്ങളിൽ ബൈബിൾ ക്ലാസ്, പൊതുയോഗം, കാത്തിരിപ്പ് യോഗം, യുവജന മീറ്റിംഗ് എന്നിവ ഉണ്ടായിരിക്കും.

സീനിയർ ശുശ്രൂഷകർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
കൺവൻഷന്റെ സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് സംയുക്ത സഭായോഗവും നടക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply