ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള റീജിയൻ എൽ എ സംസ്ഥാന സമ്മേളനം
പാക്കിൽ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള റീജിയൻ വനിത വിഭാഗം ലേഡീസ് ഓക്സിലറി (എൽ. എ.) സംസ്ഥാന സമ്മേളനം 2023 നവംബർ 18 ശനിയാഴ്ച പള്ളം ബോർമ്മ കവല സെന്റ് പോൾസ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. സംസ്ഥാന എൽ എ പ്രസിഡന്റ് സിസ്റ്റർ. ലിസ കൊച്ചുമോൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. സിസ്റ്റർ. സൂസമ്മ സണ്ണി അദ്ധ്യക്ഷത വഹിയ്ക്കുന്ന സമ്മേളനത്തിൽ ദൈവ സഭ അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് പാസ്റ്റർ എൻ.പി.കൊച്ചുമോൻ കുമരകം സന്ദേശം നൽകും.പ്രശസ്ത സുവിശേഷകൻ പാ. അനിൽ കൊടിത്തോട്ടം ബൈബിൾ ക്ലാസ്സ് നയിക്കും.
സമൂഹത്തിൽ സ്ത്രീ പങ്കാളിത്വം ബൈബിൾ വീക്ഷണത്തിൽ സംവരണമോ തുല്ല്യതയോ?” എന്ന വിഷയത്തെ ആസ്പദമാക്കി സിസ്റ്റർ. സാലി സിബിച്ചൻ ഡിബേറ്റ് അവതരിപ്പിക്കും. പാസ്റ്റർ ഡേവിഡ്സൺ എബ്രഹാം മോഡറേറ്റർ ആയും സഹോദരിമാരായ റീന തോമസ്, നിസി ജെബു, ജെനിറ്റ ജേക്കബ്, ആഷിക്ക് ജെയിൻ, ഓമന ജോസഫ്, എന്നിവർ പ്രസംഗിക്കും. സ്റ്റേറ്റ് സെക്രട്ടറി ഷേർളി മാത്യു സ്വാഗതം അറിയിക്കും. ചർച്ച് ഓഫ് ഗോഡ് ക്വയർ ഗാനങ്ങൾ ആലപിക്കും. എൽ. എ. സംസ്ഥാന ബോർഡ് നേതൃത്വം നൽകും. കേരളത്തിന്റെ വിവിധ സെന്ററുകളിൽ നിന്നും ആയിരക്കണക്കിന് സഹോദരിമാരും, ദൈവദാസന്മാരും പങ്കെടുക്കുമെന്ന് ദൈവസഭ മീഡിയ ഡിപ്പാർട്ടുമെന്റ് അറിയിച്ചു.