പിവൈപിഎ ഹൈറേഞ്ച് മേഖല പി.വൈ.പി.എക്ക് പുതിയ ഭാരവാഹികൾ
**
കട്ടപ്പന: പിവൈപിഎ ഹൈറേഞ്ച് മേഖല പി.വൈ.പി.എക്ക് പുതിയ ഭാരവാഹികൾ തിരഞ്ഞെടുത്തു.
ഇന്നലെ നരിയൻപാറ ഐപിസി പെനിയേൽ സഭാ ഹാളിൽ നടന്ന പൊതുയോഗത്തിൽ പാസ്റ്റർ തോമസ് എബ്രഹാം അധ്യക്ഷത വഹിച്ചു. ഷിജു എബ്രഹാം (മേഖല പിവൈപിഎ മുൻ സെക്രട്ടറി) റിപ്പോർട്ട് വായിച്ചു. തുടർന്ന് പാസ്റ്റർ തോമസ് എബ്രഹാം തിരഞ്ഞെടുപ്പ് പ്രക്രീയകൾക്ക് നേതൃത്വം നൽകി. പാസ്റ്റർ ജിനീഷ് ജെ(പ്രസിഡന്റ്), സുവി. ടോം കുരുവിള(വൈസ് പ്രസിഡന്റ്),സുവി. ബിൻസൺ കെ. ബാബു(സെക്രട്ടറി),നെബിൻ മനോഹരൻ(ജോയിന്റ് സെക്രട്ടറി), കെ. ജി അലക്സ്(ട്രെഷറർ), സുവി. ലിൻസ് സെബാസ്റ്റ്യൻ(പബ്ലിസിറ്റി കൺവീനർ), സുവി. റെജി ഗോഡ്ലി, പാസ്റ്റർ പ്രയ്‌സൺ ചെറിയാൻ,മോസ്സസ് കുഞ്ഞുമോൻ (കമ്മറ്റി അംഗങ്ങൾ)എന്നിവരെ തിരഞ്ഞെടുത്തു.
ഉപ്പുതറ, കട്ടപ്പന, കുമളി, തേക്കടി, നേടുംങ്കണ്ടം എന്നീ സെന്ററുകൾ ഉൾപ്പെട്ടതാണ് മേഖല.
ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ അംഗം പാസ്റ്റർ ടോം തോമസ് പുതിയ ഭാരവാഹികളെ അനുഗ്രഹിച്ച് പ്രാർത്ഥിച്ചു. പാസ്റ്റർ ജോസഫ് ജോൺ(ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ അംഗം), പാസ്റ്റർ സി. വി എബ്രഹാം(സെക്രട്ടറി, ഹൈറേഞ്ച് മേഖല സണ്ടേസ്കൂൾ), പാസ്റ്റർ രാജേഷ് ജെ(സെക്രട്ടറി, പിവൈപിഎ ഉപ്പുതറ സെന്റർ) എന്നിവർ ആശംസകൾ അറിയിച്ചു.