ഐപിസി കേരള സ്റ്റേറ്റ് വുമൺസ് ഫെലോഷിപ്പ്: പ്രവർത്തനോദ്ഘാടനം നവംബർ 7 ന്
കുമ്പനാട് : ഐപിസി കേരള സ്റ്റേറ്റ് വുമൺസ് ഫെലോഷിപ്പ് 2023 – 27 ലെ പ്രവർത്തനോദ്ഘാടനം നവം 7 ന് കുമ്പനാട് ഐപിസി എലീം ഹോളിൽ നടക്കും. പാ. എബ്രഹാം ജോർജ് (ഐപിസി കേരളം സ്റ്റേറ്റ് ഉപാദ്ധ്യക്ഷൻ) ന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ പാ. കെ. സി. തോമസ് (ഐപിസി കേരള സ്റ്റേറ്റ് പ്രസിഡന്റ്) ഉത്ഘാടനം നിർവഹിക്കും. പാ. ദാനിയേൽ കൊന്നനിൽക്കുന്നതിൽ (ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി), പാ. രാജു ആനിക്കാട് (ഐപിസി കേരളം സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി) എന്നിവർ മുഖ്യ സന്ദേശങ്ങൾ നൽകും. ജെയിംസ് ജോർജ് (ഐപിസി കേരള സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി), പി., എം. ഫിലിപ്പ് (ഐപിസി കേരളം സ്റ്റേറ്റ് (ട്രഷറർ) എന്നിവർ ആശംസകൾ അറിയിക്കും
ആനി തോമസ് (പ്രസിഡന്റ്), ആലീസ് ജോൺ റിച്ചാർഡ്സ്, ഗീതമ്മ സ്റ്റീഫൻ (വൈസ് പ്രസിഡന്റ്മാർ), ജയ്മോൾ രാജു (സെക്രട്ടറി), ലിസി വർഗീസ്, സൂസൻ ജോൺ (ജോയിന്റ് സെക്രെട്ടറിമാർ), ജോയമ്മ ബേബി (ട്രഷറർ) എന്നിവരാണ് പുതിയ ഭരണസമിതി അംഗങ്ങൾ,