ജെ.ബി കോശി കമ്മീഷൻ: വിവിധ വകുപ്പുകൾ രണ്ടാഴ്ചയ്ക്കകം ശിപാർശകൾ സമർപ്പിക്കണം

തിരുവനന്തപുരം: ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾക്ക് അയച്ചു കൊടുത്തു. അതതു വകുപ്പുകളുമായി ബന്ധപ്പെട്ട കമ്മിഷന്റെ നിർദേശങ്ങളിൽ ബന്ധപ്പെട്ട വകുപ്പുകളുടെ ശിപാർശകൾ തേടിയാണ് റിപ്പോർട്ട് അവർക്ക് അയച്ചു കൊടുത്തിരിക്കുന്നത്. 20 നാണ് റിപ്പോർട്ട് സഹിതം ശിപാർശകൾക്കായി അയച്ചു കൊടുത്തത്. വകുപ്പുകൾ രണ്ടാഴ്ചയ്ക്കകം ശിപാർശകൾ സമർപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തിക,ക്ഷേമ മേഖലകളിലെ അവസ്ഥയേക്കുറിച്ചു പഠിക്കുന്നതിനാണ് സർക്കാർ 2021 ജനുവരിയിൽ ജെ.ബി.കോശി കമ്മീഷനെ നിയമിച്ചത്. കമ്മീഷൻ കഴിഞ്ഞ മേയ് മാസം റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തുടർനടപടികൾ സ്വീകരിക്കാത്തതിനെതിരെ വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് സർക്കാരിന്റെ നടപടി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply