ഒ.എം. ബുക്ക്സ് ക്രിസ്തീയ പുസ്തകമേള നവംബർ 1 മുതൽ 18 വരെ
ബെംഗളുരു: ക്രിസ്തീയ സാഹിത്യ പുസ്തകങ്ങളുടെ ഇന്ത്യയിലെ നിർമാതാക്കളായ ഒ.എം. ബുക്സ് നവംബർ 1 മുതൽ 18 വരെ ഔട്ടർ റിംങ് റോഡിന് സമീപം കല്യാൺ നഗർ ഒ.എം. പുസ്തകശാല കെട്ടിടത്തിൽ ബെംഗളൂരു ക്രിസ്തീയ പുസ്തകമേള നടക്കും. വിവിധ ഭാഷകളിലുള്ള ബൈബിളുകൾ , ധ്യാന ഗ്രന്ഥങ്ങൾ, ബൈബിൾ നിഘണ്ടു , ബൈബിൾ കമന്ററികൾ, പഠന ഗ്രന്ഥങ്ങൾ, വേദശാസ്ത്രം തുടങ്ങി പതിനായിരത്തിൽപരം വ്യത്യസ്ത ശീർഷകങ്ങളിലുള്ള ഗ്രന്ഥങ്ങൾ മേളയിൽ ഒരുക്കിയിട്ടുണ്ട്.
ദിവസവും രാവിലെ 9.30 മുതൽ വൈകിട്ട് 7.30 വരെ നടക്കുന്ന മേള നവംബർ 18ന് സമാപിക്കും. പുസ്തകങ്ങൾ വാങ്ങുന്നവർക്ക് വിലക്കിഴിവും ലഭിക്കുമെന്ന് ഒ.എം.ബുക്സ് മാനേജർ ജോൺ പി. ജേക്കബ് അറിയിച്ചു.