തിരുവല്ല വെസ്റ്റ് യുപിഎഫ് ഐക്യ കൺവൻഷൻ ഒക്ടോബർ 26 മുതൽ

തിരുവല്ല: വെസ്റ്റ് യുപിഎഫ് ഐക്യ കൺവൻഷനും സംഗീത വിരുന്നും 26 വ്യാഴം മുതൽ 29 ഞായർ വരെ വൈകിട്ട് 6.30ന് കാരയ്ക്കൽ താമരാൽ ആമ്പല്ലൂർ ഗ്രൗണ്ടിൽ നടക്കും.
26ന് 6.30ന് യുപിഎഫ് പ്രസിഡൻ്റ് പാസ്റ്റർ സജി ചാക്കോ ഉദ്ഘാടനം ചെയ്യും. വിവിധ ദിവസങ്ങളിൽ പാസ്റ്റർമാരായ എബി ഏബ്രഹാം, ജോയി പാറയ്ക്കൽ, കെ.ജെ.തോമസ്, അനീഷ് തോമസ്, ബിനു പറക്കോട് എന്നിവർ പ്രസംഗിക്കും.

27 വെള്ളിയാഴ്ച്ച രാവിലെ 10ന് സംയുക്ത ഉപവാസ പ്രാർത്ഥന നടക്കും. കെ.പി.രാജൻ, സാം പൂവച്ചൽ, ബ്ലെസി ബെൻസൺ എന്നിവർ സംഗീതശുശ്രൂഷക്ക് നേതൃത്വം നൽകുമെന്ന് സെക്രട്ടറി തോമസ് കോശി അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply