പാസ്റ്റർ ബിനു വടശേരിക്കരയുടെ പിതാവിന്റെ സംസ്കാരം ഒക്ടോബർ 20 നു വടശ്ശേരിക്കരയിൽ
വടശേരിക്കര: എക്സൽ മിനിസ്ട്രീസ് സ്ഥാപക ഡയറക്ടർ ബിനു വടശേരിക്കരയുടെ പിതാവ് പുത്തൻ പുരയ്ക്കൽ പി. സി ജോസഫ് (85) നിത്യതയിൽ ചേർക്കപ്പെട്ടു. വടശ്ശേരിക്കര ദൈവസഭയിലെ ആദ്യകാല പെന്തക്കോസ്ത് വിശാസികളിലൊരായിരുന്ന ജോസഫ് ജോലിയോടുള്ള ബന്ധത്തിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ചില ദിവസങ്ങളായി ശാരീരിക സൗഖ്യമില്ലാതെ ആശുപത്രിയിൽ ആയിരുന്നു. 16-ാം തീയതി പ്രഭാതത്തിലായിരുന്നു അന്ത്യം. ശുശ്രൂഷകൾ ഒക്ടോബർ 20 വെള്ളിയാഴ്ച രാവിലെ വീട്ടിലും തുടർന്ന് 9.30 മുതൽ നരിക്കുഴി സിലോൺ പെന്തക്കോസ്ത് ഓഡിറ്റോറിയത്തിലും തുടർന്ന് 1 മണിക്ക് സംസ്കാരം വടശ്ശേരിക്കര ദൈവസഭാ സെമിത്തരിയിലും നടക്കും.
ഭാര്യ ശോശാമ്മ ജോസഫ് കീക്കൊഴൂർ തുലാമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: ജിനു ജോസഫ്, ബിനു ജോസഫ്, ജെഫ്രി ജോസഫ്. മരുമക്കൾ: മിനി തോമസ് കാവടശേരിൽ, മല്ലശ്ശേരി (മുംബൈ), പ്രീതി മരുതിമുട്ടിൽ മൈലപ്ര, ആഷ്‌ലി താന്നിമൂട്ടിൽ, പാക്കിൽ (സൗദി).