ഗ്രേസ് ഏലിയ വർഗീസിന് പോൾ വോൾട്ടിൽ ഒന്നാം സ്ഥാനം
കോട്ടയം: കുന്നംകുളത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഇന്ന് നടന്ന പോൾവോൾട്ട് സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ തോട്ടയ്ക്കാട് ബഥേൽ ഐ പീ സീ സഭാംഗങ്ങളായ മീനടം ഇട്ടിയപാടത്ത് V P വർഗീസിന്റെയും അശ്വതി വർഗീസിന്‍റേയും (P G ടെക്സറ്റൈല്‍സ്) മകളും, ബഥേൽ പി.വൈ.പി.എ അംഗവുമായ ഗ്രേസ് ഏലിയ വർഗീസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
കോതമംഗലം മാർ ബേസിൽ സ്കൂളിനെ പ്രതിനിധീകരിച്ചാണ് ഗ്രേസ് കായിക മേളയിൽ പങ്കെടുത്തത്. സംസ്ഥാന ജൂനിയർ അത്‍ലറ്റിക് മീറ്റിൽ അണ്ടർ 20 വിഭാഗം പോൾവാൾട്ടിലും സ്വർണം നേടിയിരുന്നു ഗ്രേസ്. തിളക്കമാർന്ന വിജയം നേടിയ ഗ്രേയ്സിന് ക്രൈസ്തവ എഴുത്തുപുരയുടെ അനുമോദനങ്ങൾ!