റ്റി.പി.എം കട്ടക്ക് സെന്റർ കൺവൻഷൻ വ്യാഴാഴ്ച മുതൽ

കട്ടക്ക് / (ഒഡീഷ): ദി പെന്തെക്കൊസ്ത് മിഷൻ കട്ടക്ക് സെന്റർ വാർഷിക കൺവൻഷൻ ഒക്ടോബർ 12 വ്യാഴാഴ്ച മുതൽ 15 ഞായറാഴ്ച വരെ എൻ എച്ച് 55 ഡെൻകനാൽ റോഡിലെ ബൈയുല റ്റി പി എം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.
വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗവും വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് ബൈബിൾ ക്ലാസ്, 9.30 ന് പൊതുയോഗം, വൈകിട്ട് 3 നും രാത്രി 10 നും കാത്തിരിപ്പ് യോഗവും യൂത്ത് മീറ്റിംഗും നടക്കും.

News Middle Advt Banner

സീനിയർ പാസ്റ്റർമാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
കൺവൻഷന്റെ സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് ഒഡീഷയിലെ 25 ഓളം പ്രാദേശിക സഭകളുടെ സംയുക്ത വിശുദ്ധ സഭായോഗം നടക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading