ചക്രവാതച്ചുഴികള്‍ ശക്തം; ഇന്ന് മുതല്‍ മഴ വീണ്ടും ശക്തമാവും; മൂന്ന് ജില്ലകളിൽ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. ആന്ധ്രാപ്രദേശിന്റെ വടക്കൻ തീരത്തിനും ലക്ഷദ്വീപിനും തമിഴ്‌നാടിനും മുകളിൽ ചക്രവാതച്ചുഴികളുണ്ട്. ഇതിന്റെ സ്വാധീനം കാരണമാണ് കനത്തമഴ പ്രതീക്ഷിക്കുന്നത്.

മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ തിങ്കളാഴ്ച യെല്ലോ അലര്‍ട്ട് നൽകി. ചൊവ്വാഴ്ച ഈ ജില്ലകൾക്ക് പുറമേ കണ്ണൂരിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ബുധനാഴ്ച എറണാകുളത്തും ഇടുക്കിയിലും വ്യാഴാഴ്ച എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്. രണ്ടുദിവസത്തിനകം കാലവർഷം പിൻവാങ്ങും.

കാലവർഷത്തിൽ 34 ശതമാനം മഴ കുറഞ്ഞെങ്കിലും ഒക്ടോബറിൽ ഇതുവരെ 16 ശതമാനം അധികമഴ കേരളത്തിന് ലഭിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply