ഷെൻസി മാത്യുവിന് കേരളാ യൂണിവേഴ്സിറ്റിയിൽ നിന്നും എക്കണോമിക്സിൽ ഡോക്ടറേറ്റ്
ചെങ്ങന്നൂർ: കേരളാ യൂണിവേഴ്സിറ്റിയിൽ നിന്നും എക്കണോമിക്സിൽ ഷെൻസി മാത്യുവിന് ഡോക്ടറേറ്റ് ലഭിച്ചു. ചെങ്ങന്നൂർ ടൗൺ അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗമായ ഷെൻസി മാത്യു ചെറുവക്കൽ ഐ.പി.സി സഭാംഗവും പി.വൈ.പി.എ പ്രവർത്തകയും ആയിരുന്നു.
കേരളാ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ഷെൻസി താലന്തു പരിശോധനകളിലും സജീവ സാന്നിധ്യമായിരുന്നു. മാതാവ്: തങ്കമ്മ മാത്യു, ഭർത്താവ്: എമിൽ ഏബ്രഹാം മകൻ: ജോസിയ ഏബ്രഹാം എമിൽ.
ഷെൻസി മാത്യുവിന് ക്രൈസ്തവ എഴുത്തുപുരയുടെ അഭിനന്ദനങ്ങൾ!