ഷാലത് വി ബി എസ് നേതൃത്വ സമ്മേളനം

തിരുവല്ല : ഷാലത് വി ബി എസിന്റെ സംസ്ഥാന നേതൃത്വ സമ്മേളനം 2023 ഒക്ടോബർ മാസം 17- ന് തിരുവല്ല വൈ എം സി എ യിൽ വച്ച് രാവിലെ 10.00 മുതൽ നടക്കുന്നു. ഷാലത് മിനിസ്ട്രീസിന്റെ ചെയർമാൻ കെ സി ചെറിയാൻ ഉദ്ഘാടനം നിർവഹിക്കുകയും വൈസ് പ്രസിഡന്റ്‌ ആർ. സ്റ്റാൻലി അദ്ധ്യക്ഷത വഹിക്കുകയും റവ. ഷിബു കെ മാത്യു മുഖ്യ സന്ദേശം നൽകുകയും ചെയ്യും.

ഷാലത് ബോർഡ്‌ മെമ്പർ ബ്ര. ഷാൽ സോളമൻ ലീഡേഴ്‌സ് ചലഞ്ചിനു നേതൃത്വം നൽകും. ഇവാ. ഈ കെ മത്തായി, ജോൺ തോമസ്,പാസ്റ്റർമാരായ ആർ. ബോവസ്, ശ്യാം കൃഷ്ണ തുടങ്ങിയവർ വിവിധ സെക്ഷനുകൾക്ക് നേതൃത്വം നൽകും. കേരളത്തിന്റെ എല്ലാ ജില്ലയിൽ നിന്നുള്ള കമ്മറ്റി അംഗങ്ങളും, പ്രവർത്തകരും ഈ സമ്മേളനത്തിൽ സംബന്ധിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply