ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ ജനറൽ കൺവൻഷൻ ജനുവരി 22 മുതൽ

പാക്കിൽ: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യാ കേരള റീജിയൻ ജനറൽ കൺവൻഷൻ 2024 ജനുവരി 22 മുതൽ 28 വരെ പാക്കിൽ പ്രത്യാശ നഗർ കൺവൻഷൻ സ്റ്റേഡിയത്തിൽ വെച്ച് നടക്കും. അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് റവ. എൻ.പി. കൊച്ചുമോൻ ഉദ്ഘാടനം ചെയ്യും. സ്വദേശിയരും വിദേശിയരുമായ ദൈവദാസന്മാർ ദൈവവചനം ശുശ്രൂഷിയ്ക്കും.

സംഗീത സായാഹ്നങ്ങൾ, ആത്മീക ആരാധന, ദൈവവചനപ്രഭാഷണങ്ങൾ, കാത്തിരിപ്പുയോഗങ്ങൾ, ഡിപ്പാർട്ടുമെന്റ് പ്രോഗ്രാമുകൾ, മിഷനറി സമ്മേളനം, ബൈബിൾ കോളേജ് ഗ്രാഡുവേഷൻ, സാസ്കാരിക സമ്മേളനം, സ്നാനം, തിരുവത്താഴ ശുശ്രൂഷ തുടങ്ങിയ പ്രോഗ്രാമുകൾ ഒരാഴ്ച നീണ്ടുനിൽക്കുന്ന കൺവൻഷനിൽ നടത്തപ്പെടും. ചർച്ച് ഓഫ് ഗോഡ് ക്വയർ ഗാനങ്ങൾ ആലപിക്കും.

28 ഞായറാഴ്ച പതിനായിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കുന്ന വിശുദ്ധ ആരാധനയോട് കൂടെ കൺവൻഷൻ സമാപിക്കുംമെന്ന് ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) മീഡിയ ഡിപ്പാർട്ട്മെൻ്റ് അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply