പാസ്റ്റേഴ്സ് ഫാമിലി കോൺഫറൻസ് നടന്നു
കോട്ടയം: ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൻ പാസ്റ്റേഴ്സ് ഫാമിലി കോൺഫറൻസ് ഇന്നലെ [ 27.9.23 ബുധനാഴ്ച] പള്ളം സെന്റ് പോൾസ് ആഡിറ്റോറിയത്തിൽ വെച്ച് അനുഗ്രഹമായി നടന്നു..”ഗ്രയിറ്റ് കമ്മീഷന്റെ” ഭാഗമായി നടത്തപ്പെട്ട മീറ്റിംഗ് അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ്.റവ.എൻ.പി.കൊച്ചുമോൻ ഉദ്ഘാടനം ചെയ്തു.
പാസ്റ്റർ സി.ജെ.വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ എ.സി.ശലോമോൻ പ്രാരംഭ ലീഡിംഗ് നടത്തി.ക്രിസ്തുവിൽ പ്രസിദ്ധനായ പാസ്റ്റർ.ബി.മോനച്ചൻ കായംകുളം ദൈവവചനം ശുശ്രൂഷിച്ചു. ആന്ധ്രപ്രദേശിൽ 21 വർഷമായി മിഷനറിയായി പ്രവർത്തിക്കുന്ന ദൈവസഭ അയർക്കുന്നം സഭാംഗം പാസ്റ്റർ കെ.വൈ.ജോയി മിഷൽ ഫീൽഡ് അനുഭവം പങ്കുവെച്ചു. പാസ്റ്റർ രാജൻ ഡേവിഡ്, പാസ്റ്റർ ജോസ്.വി.ദാനിയേൽ,റവ.ഡോ.കെ.സിസണ്ണിക്കുട്ടി എന്നിവർ പ്രാർത്ഥിച്ചു.
ദൈവസഭ കൗൺസിൽ തീരുമാനങ്ങൾ അഡ്മിനിസ്ടേറ്റീവ് ബിഷപ്പ് അറിയിച്ചു. പാസ്റ്റർ കെ.എം.ജോസ് സ്വാഗതവും, പാസ്റ്റർ ജോൺ ജോസഫ് ക്യതജ്ഞതയും പ്രകാശിപ്പിച്ചു. എഡ്യൂക്കേഷൻ ഡയറക്ടർ റവ.എൻ.എ.തോമസ്ക്കുട്ടി പ്രാർത്ഥിച്ച് പാസ്റ്റർ കെ.ജെ.ജോസഫിന്റെ ആശിർവാദത്തോടെ മീറ്റിംഗ് പര്യവസാനിച്ചു. ദൈവസഭയിലെ ദൈവദാസന്മാർ കുടുംബമായി ഈ മീറ്റിങ്ങിൽ സംബന്ധിച്ചു.