ഐപിസി പന്തളം സെന്റർ സോദരീ സമാജത്തിന് നവ നേതൃത്വം
പന്തളം: ഐപിസി പന്തളം സെന്റർ സോദരീ സമാജത്തിന് നവ നേതൃത്വം. സെപ്റ്റംബർ 23ന് കുളനട ഐപിസി ശാലോം ഹാളിൽ സെൻർ ശുശ്രൂഷകൻ പാസ്റ്റർ ജോൺ ജോർജിന്റെ അധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ നവ നേതൃത്വത്തെ തിരഞ്ഞെടുത്തു. പ്രസിഡണ്ട് പ്രസിഡന്റ് സിസ്റ്റർ ജോയമ്മ ബേബി, വൈസ് പ്രസിഡണ്ട്മ്മാർ സിസ്റ്റർ സാറാമ്മ സാമുവൽ, സിസ്റ്റർ പൊടിയമ്മ ജോസഫ്, സെക്രട്ടറി സിസ്റ്റർ ആലീസ് കുഞ്ഞുമോൻ ജോയിൻ സെക്രട്ടറി സിസ്റ്റർ ബിനി ബിജു ട്രെഷറാർ സിസ്റ്റർ ലിജോ ബെൻസൺ പബ്ലിസിറ്റി കൺവീനർ അലൻ ഷാജി. ഇവരെ കൂടാതെ കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു. പ്രസിഡണ്ട് സിസ്റ്റർ ജോയമ്മ ബേബി ഐപിസി കാരക്കാട് സഭാംഗവും ഐപിസി കേരള സ്റ്റേറ്റ് സോദരി സമാജം ട്രഷററും ആണ്.
പ്രസിഡണ്ട്മാർ സിസ്റ്റർ സാറമ്മ ശമുവേൽ ഐപിസി പന്തളം സെൻട്രലിലെ സീനിയർ ശുശ്രൂഷകനും പാസ്റ്റർ പി കെ ശമുവേൽ കുട്ടിയുടെ സഹധർമ്മിണിയും ഐപിസി പുലക്കടവ് സഭാംഗവുമാണ് ആണ്. സിസ്റ്റർ പൊടിയമ്മ ജോസഫ് ഐപിസി പന്തളം സെൻട്രൽ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ പിഡി ജോസഫിന്റെ സഹധർമ്മിണിയും ഐപിസി പന്തളം സഭാംഗവുമാണ്. സെക്രട്ടറി ആലീസ് കുഞ്ഞുമോൻ ഐപിസി കുളനട ശാലോം സഭ അംഗവും കുമ്പനാട് സോണൽ ഭാരവാഹിയുമാണ്. ജോയിൻ സെക്രട്ടറി ബിനി ബിജു ഐപിസി ഉള്ളന്നൂർ സഭാംഗമാണ്. ട്രഷറർ സിസ്റ്റർ ലിജോ ബെൻസൺ ഐപിസി പുന്തല സഭാ ശുശ്രൂഷകൻ പാസ്റ്റർ ബെൻസൺ വി യോഹന്നാന്റെ സഹധർമ്മിണിയും ബൈബിൾ സ്കൂൾ അധ്യാപികയും കൗൺസിലറും ആണ്. പബ്ലിസിറ്റി കൺവീനർ സിസ്റ്റർ അലൻ ഷാജി ഐപിസി പെനിയേൽ തുമ്പോൺ സഭാംഗമാണ്.