“ശ്രദ്ധ”യുടെ ആഭിമുഖ്യത്തിൽ ഫുജൈറയിൽ രക്തദാന ക്യാമ്പ് നടന്നു
ദുബായ്: ക്രൈസ്തവ എഴുത്തുപുരയുടെ സാമൂഹിക സേവന പ്രവർത്തനമായ “ശ്രദ്ധ” യുടെ ആഭിമുഖ്യത്തിൽ യു.പി.എഫ് യു.എ.ഇ നോർത്തേൺ റീജിയനുമായി ചേർന്ന് ക്രമീകരിച്ച രക്തദാന ക്യാമ്പ് സെപ്റ്റംബർ 17 ഞായറാഴാഴ്ച വൈകിട്ട് 05 മണി മുതൽ 09 മണി വരെ ഫുജൈറ അൽ ഹയലിൽ ഉള്ള നാഷണൽ ഹൈപ്പർ മാർക്കെറ്റിന്റെ മുൻപിൽ വച്ചു ഫുജൈറ ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് നടത്തപ്പെട്ടു.
വിവിധ രാജ്യക്കാർ ആയ അനേകർ കടന്ന് വന്ന് രക്തം ദാനം ചെയ്തു. ക്രൈസ്തവ എഴുത്തുപുര യു.എ.ഇ ചാപ്റ്റർ പ്രതിനിധികൾ ക്യാമ്പിന് നേതൃത്വം കൊടുത്തു.




- Advertisement -