മറിയാമ്മ അലക്സാണ്ടർ (71) അക്കരെ നാട്ടിൽ
മുംബൈ: ദി പെന്തകോസ്ത് മിഷൻ മുംബൈ സെൻറർ ഡോമ്പിവലി സഭാംഗം അലക്സാണ്ടർ ജേക്കബിന്റെ സഹധർമിണി മറിയാമ്മ അലക്സാണ്ടർ (71) (ശാന്തമ്മ അമ്മാമ്മ) സ്വാസ്ഥിക് പാർക്ക് സൊസൈറ്റി ബി വിങ് താകുർലി ഈസ്റ്റിൽ നിര്യാതയായി.
അടക്കാരാധന തിങ്കൾ രാവിലെ 10 മണിക്ക് ടി പി എം ഡോമ്പിവലി ഈസ്റ്റ് P &T കോളനി ക്ക് സമീപമുള്ള ഫെയ്ത്ത് ഹോമിൽ ആരംഭിച്ചു സംസ്കാര ശുശ്രൂഷ താക്രുളി ഈസ്റ്റ് കമ്പൽപാടാ ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും. പരേത ചെന്നിത്തല കിഴക്കേ കാട്ടിൽ കുടുംബാംഗമാണ്. മക്കൾ: ബിനോയ് അലക്സാണ്ടർ, മുംബൈ, ബ്യൂലാ ഡിസെയ് (USA) മരുമക്കൾ: പ്രജിത ബിനോയ്, മുംബൈ, (USA).




- Advertisement -