“സ്പാർക്ക് സ്ടോം” സെപ്റ്റംബർ 23 ന് ജയ്‌പ്പൂരിൽ
ഭാരത സുവിശേഷീകരണത്തിൽ പങ്കാളിത്തം വഹിക്കുന്ന ‘ഗ്ലോബൽ സ്പാർക്ക് അലയൻസ്’ ന്റെ നേതൃത്വത്തിൽ “സ്പാർക്ക് സ്ടോം” ജയ്‌പ്പൂരിൽ നടക്കും. സെപ്റ്റംബർ 23 ശനിയാഴ്ച വൈകുന്നേരം 4 മണി മുതൽ ജയ്‌പൂർ മാൻസരോവറിലുള്ള ഇ എൽ എഫ് ചർച്ചിൽ വച്ച് പാസ്റ്റർ ജോ തോമസ് (ബെംഗളൂരു) സമ്മേളനത്തിൽ മുഖ്യ സന്ദേശം നൽകും. പ്രകൃതി ആഞ്‌ജലീന, അലൻ ഗണ്ട എന്നിവരും ‘നാരോ ഗേറ്റും’ സംയുക്തമായി സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും. പാസ്റ്റർ സുജിത് എം സുനിൽ സ്പാർക്ക് സ്ടോമിന് നേതൃത്വം വഹിക്കുന്നു.
സഭാസംഘടനാ വ്യത്യാസമില്ലാതെ സഭാസ്ഥാപനത്തിനും സഭകളുടെ ആത്മീക വളർച്ചയ്ക്കും സഹായകമാകുന്ന നിലയിൽ പരിശീലന പരിപാടികളും ആത്മീക സംഗമങ്ങളും സംഘടിപ്പിക്കുന്ന ‘ഗ്ലോബൽ സ്പാർക്ക് അലയൻസ്’ സഭാ ശുശ്രൂഷകന്മാർക്കു നേതൃത്വ പരിശീലനവും യൂത്ത് റിട്രീറ്റ്‌കളും കൗൺസിലിംഗ് പ്രോഗ്രാമുകളും നടത്തുന്നു. ജയ്പ്പൂർ കേന്ദ്രമാക്കി സ്ഥാപിതമായ ‘ഗ്ലോബൽ സ്പാര്ക് അലയൻസ്’ ഒരു വർഷം പിന്നിടുമ്പോൾ ഇന്ത്യയിലെ പതിനേഴു പട്ടണങ്ങളിലും ആറു വിദേശ രാജ്യങ്ങളിലും ആത്മീക സംഗമങ്ങളും യൂത്ത് ക്യാമ്പുകളും റിട്രീറ്റ് പ്രോഗ്രാമ്മുകളും സംഘടിപ്പിച്ചു സുവിശേഷീകരണ രംഗത്ത് നിർണ്ണായകമായ അടയാളപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്.




- Advertisement -