ജെനി ജോര്‍ജ്ജ് (35) ഇംഗ്ലണ്ടിൽ മരണമടഞ്ഞു
ലണ്ടൻ: ബിര്‍മിങാമിലെ ഡെഡ്‌ലിയില്‍ ജെനി ജോര്‍ജ്ജ് (35) മരണമടഞ്ഞു. അടുത്ത കാലത്താണ് ജെനിയ്ക്ക് കാന്‍സര്‍ രോഗം കണ്ടെത്തിയത്. തുടര്‍ന്ന് ചികിത്സ നടന്നുവരവേയാണ് മരണം സംഭവിച്ചത്. കുട്ടനാട് വെളിയനാട് പുലിക്കൂട്ടില്‍ കുടുംബാംഗമായ എവിന്‍ ജോസഫാണ് ഭർത്താവ്.
അഞ്ചു വയസുകാരി നിവ ഏക മകളാണ്. പരേതനായ ജോര്‍ജ്ജ് കുരുട്ടു പറമ്പിലിന്റെയും ചിന്നമ്മ ജോര്‍ജ്ജിന്റെയും മകളാണ് ജെനി. സംസ്കാരം പിന്നീട് നടക്കും. ദുഖാർത്ഥരായ കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർത്താലും.