റ്റി.പി.എം ഇലക്ട്രോണിക് സിറ്റി: ഉണർവ്വ് യോഗങ്ങൾ നാളെ മുതൽ
ബെംഗളൂരു: ദി പെന്തെക്കൊസ്ത് മിഷൻ ഇലക്ട്രോണിക് സിറ്റി (ബെംഗളൂരു സെന്റർ) സഭയുടെ ആഭിമുഖ്യത്തിൽ ഉണർവ്വ് യോഗങ്ങൾ നാളെ സെപ്റ്റംബർ 14 മുതൽ 17 ഞായർ വരെ വൈകിട്ട് 5.30 ന് ചിക്ക തോക്ഗുരു വിവേകാനന്ദ ലേഔട്ടിലെ സെക്കൻഡ് ക്രോസിൽ ഉള്ള റ്റി പി എം ഫെയ്‌ത്ത് ഹോമിൽ നടക്കും.
വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 9 ന് ഉപവാസ പ്രാർത്ഥനയും ഉണ്ടായിരിക്കും. സഭയുടെ സീനിയർ ശുശ്രൂഷകർ യോഗങ്ങളിൽ പ്രസംഗിക്കും. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.