അനുസ്മരണം: സുവിശേഷാത്മാവുള്ള ധീരപടയാളിക്കു വിട

✍️ ബിനു ജോസഫ് വടശേരിക്കര

നെയ്യാറ്റിൻകര, പരശുവയ്ക്കൽ ലൗ ആർമി ക്രൂസേഡ് സ്ഥാപകനും സുവിശേഷകനുമായ

ബ്രദർ ജെ വിൽസൻ്റെ അപ്രതീക്ഷിത വേർപ്പാട് വളരെ ദുഃഖകരമാണ്. ക്രിസ്തുവിൽ ഞാൻ വളരെ സ്നേഹിക്കുന്ന ഒരു ദൈവദാസനായിരുന്നു വിൽസൻ ബ്രദർ. ഇത്രയും തീവ്രമായി സുവിശേഷികരണത്തിൽ ഓടി നടന്നിരുന്ന ഇദ്ദേഹത്തെ പോലെ മറ്റൊരാൾ ഈ കാലഘട്ടത്തിൽ കാണില്ല. സ്നേഹിതരുമൊത്ത് വാനിൽ ഇൻഡ്യൻ ഗ്രാമങ്ങളിൽ ഓടി നടക്കുന്ന ഇദ്ദേഹത്തോടൊപ്പം പലപ്പോഴും സമയം ചിലവഴിക്കാൻ എനിക്കു കഴിഞ്ഞിട്ടുണ്ട്. ചില സമയത്ത് അദ്ദേഹത്തിന്റെ യാത്രകളുടെ വിവരണം എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

ഊണും ഉറക്കവുമില്ലാതെ ഓടിനടന്ന ദൈവദാസൻ പടക്കളത്തിൽ തന്നെ ഓട്ടം അവസാനിപ്പിച്ചു.
ഇന്ത്യയിലെ എല്ലാ ജില്ലകളിലൂടെയും യാത്ര ചെയ്ത് പ്രാർത്ഥിക്കുന്ന ഉദ്യമത്തിന്റെ ഇടയിലാണ് ഹരിയാനയിൽ വച്ച് ബ്രദർ വിൽസൺ യാത്രയാകുന്നത്.
ആർക്കും ഇല്ലാത്ത കാഴ്ചപ്പാടുകളും ദർശനവും ആണ് ദൈവം തനിക്ക് നൽകിയിരുന്നത്. കൂടെ പ്രവർത്തിക്കാൻ സമർപ്പണമുള്ള 300 ൽ ലധികം സുവിശേഷകർ ഇന്ത്യയുടെ പല ഗ്രാമങ്ങളിലും തനിക്കുണ്ട്.
എൻറെ ഗ്രാമമായ വടശ്ശേരിക്കരയിലും പ്ലാങ്കമണ്ണിലും വടക്കേയിൻഡ്യയിലും തന്റെ കൈയാൽ സ്നാനപെട്ട അനേകരെ ഞാൻ കണ്ടു എന്നതാണ് ഏറ്റവും ആശ്ചര്യം ഉളവാക്കുന്ന കാര്യം. നെയ്യാറ്റിൻകരയിൽ നടന്ന എക്സൽ വിബിഎസ് പരിശീലനത്തിന്റെ ഉദ്ഘാടകനായി 2013 ലാണ് ബ്രദർ കടന്നുവരുന്നത്. അന്നു മുതലുള്ള ഒരു ആത്മീയ ബന്ധം എനിക്കു ഉണ്ടായിരുന്നു. പരശുവയ്ക്കൽ നടന്ന പല ക്യാമ്പിലും പോയി പങ്കെടുക്കുവാനും ശുശ്രൂഷിക്കുവാനും എക്സൽ ടീമിനും എനിക്കും അവസരം ലഭിച്ചിട്ടുണ്ട്.
ഒരിക്കൽ അദ്ദേഹത്തോട് “ഇങ്ങനെ യാത്ര ചെയ്യുന്നത് വലിയ ക്ഷീണവും ശാരീരിക ബുദ്ധിമുട്ടും ഉണ്ടാക്കുമല്ലോ എന്ന് ഞാൻ പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്; “ബ്രദറെ ആയുസ് ഉള്ളപ്പോഴല്ലേ കർത്താവിനു വേണ്ടി ഓടാൻ കഴിയുകയുള്ളൂവെന്ന് ആയിരുന്നു മറുപടി. തനിക്ക് ലഭിച്ച ആയുസ്സ് മുഴുവൻ കർത്താവിനു വേണ്ടി മാറ്റിവെച്ച ഒരു ഭക്തനായിരുന്നു സുവിശേഷകൻ ജെ വിൽസൻ. തൻറെ ഭാര്യ സുജ ടീച്ചറിന്റെ സമർപ്പണവും മക്കൾ എബിന്റെയും ജിബിൻറെയും ആത്മീയ താല്പര്യവും എടുത്തു പറയത്തതാണ് കഴിഞ്ഞവർഷം നെയ്യാറ്റിൻകരയിൽ നടന്ന എക്സൽ വിബിഎസ്സ് പരിശീലനത്തിന് വേണ്ട ക്രമീകരണങ്ങൾ ചെയ്തു തന്നതും എബിൻ ആയിരുന്നു. പിതാവിനെ പോലെ തന്നെ സമർപ്പണം ഉള്ള മക്കൾ… പിതാവ് ഏറ്റെടുത്ത ദൗത്യം പൂർത്തീകരിക്കാൻ ദൈവം തലമുറയ്ക്ക് കൃപ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply