ചർച്ച് ഓഫ് ഗോഡ് കോരളാ റീജിയൻ പാമ്പാടി സെന്റർ റാപ്പിഡ് റെസ്പോൺസ് ടീം പ്രവർത്തനോദ്ഘാടനം
കോട്ടയം: ദൈവസഭയുടെ ഭാവിവാഗ്ദാനങ്ങളായ യുവതലമുറയെ ക്രിസ്തു കേന്ദ്രീകൃത ജീവിത ശൈലിയിലേക്കു എത്തിക്കുക എന്ന ലക്ഷ്യത്തോടെ ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ കേരള റീജിയൻ പാമ്പാടി സെന്റർ വൈ.പി.ഇ & സൺഡേസ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ
പൊതുബോധത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും പുതിയ കാലത്തിലെ വക്താക്കളാകുവാൻ യുവതയെ അണിനിരത്തികൊണ്ട് ഒരു rapid response ടീം രൂപികരിച്ചു പ്രവർത്തനമാരംഭിക്കുന്നു.
2023 ഓഗസ്റ്റ് 28 തിങ്കളാഴ്ച 3മണിക്ക് മണർകാട് ലയൺസ് ക്ലബ് ഓഡിറ്റോറിയത്തിൽ വെച്ച് ദൈവസഭ അഡ്മിനിസ്‌ട്രേറ്റീവ് ബിഷപ്പ് റവ എൻ പി കൊച്ചുമോൻ ഔദോഗികമായി സമർപ്പിക്കുന്നു..
ദുരിതാശ്വാസ പ്രവർത്തനങ്ങൾ, പ്രളയ /പ്രകൃതി ദുരന്ത മേഖലകളിലുള്ള അടിയന്തിര ഇടപെടലുകൾ, രക്ത / അവയവദാന പ്രവർത്തനങ്ങൾ, ലഹരി വിരുദ്ധ ബോധവത്കരണം, പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾ, ആതുരാലയ കേന്ദ്ര സന്ദർശനങ്ങൾ, സാമ്പത്തിക സഹായങ്ങൾ, പഠനോപകരണ വിതരണം, സാമൂഹിക തിന്മകൾക്കെതിരെയുള്ള ഇടപെടലുകൾ, പൊതിച്ചോറ് വിതരണം