തിരുവല്ല: ദി പെന്തെക്കോസ്ത് മിഷൻ തിരുവല്ല സെന്ററിന്റെ ആഭിമുഖ്യത്തിൽ നാളെ ആഗസ്റ്റ് 27 മുതൽ 29 ചൊവ്വ വരെ സ്പെഷ്യൽ ബൈബിൾ ക്ലാസുകൾ തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിനു സമീപമുള്ള റ്റി പി എം സെന്റർ ഫെയ്‌ത്ത് ഹോമിൽ നടക്കും.
27, 28, 29 തീയതികളിൽ വൈകിട്ട് 5.45 ന് ‘സ്വർഗ്ഗവും നരകവും’ എന്ന വിഷയത്തെ ആസ്പദമാക്കി സ്പെഷ്യൽ ബൈബിൾ ക്ലാസ്സും 28, 29 തീയതികളിൽ രാവിലെ 9.30 ന് ഉപവാസ പ്രാർത്ഥനയും ഉണ്ടായിരിക്കും. സഭയുടെ സീനിയർ ശുശ്രൂഷകർ യോഗങ്ങൾക്ക് നേതൃത്വം നൽകും.