‘അബ്ലെയ്സ് 2023’ യുവജന ക്യാമ്പ് ആഗസ്റ്റ് 27 മുതൽ

എറണാകുളം: പി വൈ പി എ എറണാകുളം സെൻറർ ഒരുക്കുന്ന യുവജന ക്യാമ്പ് അബ്ലെയ്സ് 2023 എന്ന പേരിൽ ആഗസ്റ്റ് 27 മുതൽ 30 വരെ അങ്കമാലി എ.സി.സി ക്യാമ്പ് സെൻ്ററിൽ നടക്കും 27ന് വൈകുന്നേരം സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ സണ്ണി അലക്സാണ്ടർ ഉദ്ഘാടനം ചെയ്യും. വിവിധ സെഷനുകളിൽ പാസ്റ്റർ അനീഷ് കൊല്ലം, തോമസ് വിളമ്പുകണ്ടം, ഡോക്ടർ ഫേബിൾ വർഗീസ്, പാസ്റ്റർ റിജു കെ ജോസഫ്, പാസ്റ്റർ ഷാർളെറ്റ് മാത്യു, റോയി തോമസ് തുടങ്ങിയവർ ശുശ്രൂഷിക്കും.

യുവജനങ്ങൾക്കായി ക്രമീകരിച്ചിരിക്കുന്ന കാത്തിരിപ്പ് യോഗത്തിൽ പാസ്റ്റർ വർഗീസ് ബേബി ശുശ്രൂഷിക്കും. വിവിധ യോഗങ്ങളിൽ സെൻ്ററിലെ ദൈവദാസന്മാർ അധ്യക്ഷത വഹിക്കും. ഇവാ. ഷിജിൻ ഷാ, റെൻസിങ് രാജ്, ഡാനി സ്റ്റാൻലി, തുടങ്ങിയവർ ആരാധനയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർ ബെന്നി ജോസഫ് കൺവീനറായി വിപുലമായ കമ്മിറ്റി പ്രവർത്തനം നടത്തുന്നു. 500 രൂപ നൽകി ഓൺലൈനിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 പേർക്കാണ് രജിസ്ട്രേഷൻ നൽകുകയെന്ന് പബ്ലിസിറ്റി കൺവീനർ പാസ്റ്റർ ഷാജി വിരുപ്പിൽ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply