അടൂർ വെസ്റ്റ് സെന്റർ പി.വൈ.പി.എ സൺ‌ഡേ സ്കൂൾ വാർഷിക ക്യാമ്പ്

കടമ്പനാട്: ഐപിസി അടൂർ വെസ്റ്റ് സെന്ററിലെ പുത്രിക സംഘടനകളായ പി വൈ പി എ യുടെയും സൺഡേ സ്കൂളിന്റെയും
സംയുക്ത വാർഷിക ക്യാമ്പ് 𝕂𝕒𝕚𝕣𝕠𝕤 -3, 2023 ഓഗസ്റ്റ് 28, 29 തീയതികളിൽ കടമ്പനാട് ഐ.പി.സി ഹെബ്രോൻ സഭയിൽ വെച്ച് നടക്കുന്നു.

പരിശുദ്ധാത്മാവിൽ സന്തോഷിക്കുക (എഫെസ്യർ 5:18,19) എന്ന തീം അടിസ്ഥാനമാക്കിയാണ് ക്ലാസുകൾ നടക്കും. സെന്റർ മിനിസ്റ്റർ പാസ്റ്റർ തോമസ് ജോസഫ് ഉദ്ഘാടനം ചെയ്യുന്ന ക്യാമ്പിൽ പാസ്റ്റർ ഷിബു കെ ജോൺ, ഇവ. ഷാർലേറ്റ് പി മാത്യു, പാസ്റ്റർ അനീഷ്‌ കൊല്ലം, സിസ്റ്റർ ഗിരിജ സാം എന്നിവർ വിവിധ സെക്ഷനുകളിൽ ക്ലാസുകൾക്ക് നേതൃത്വം നൽകുകയും ഐപിസി കൊട്ടാരക്കര മേഖല പ്രസിഡന്റ്‌ പാസ്റ്റർ ബെഞ്ചമിൻ വർഗീസ് സമാപന സന്ദേശം നൽകുകയും ചെയ്യും.

സംഗീത ശുശ്രൂഷകൾക്ക് പാസ്റ്റർ ലോർഡ്സൺ ആന്റണി, ബ്രദർ ബിജോയ്‌ തമ്പി, ബ്രദർ ജോൺസൻ ഡേവിഡ്, ബ്രദർ ബെൻസൺ വർഗ്ഗീസ്, സിസ്റ്റർ ബ്ലെസി ബെൻസൺ എന്നിവർ നേതൃത്വം നൽകും.
എക്സൽ മിനിസ്ട്രി യുടെ നേതൃത്വത്തിൽ കുട്ടികൾക്കായുള്ള പ്രോഗ്രാമുകളും ഉണ്ടായിരിക്കുന്നതാണ്.

പാസ്റ്റർ ബിജു കോശി ജനറൽ കൺവീനറായും പാസ്റ്റർ ജിബിൻ ഫിലിപ്പ് തടത്തിൽ, പാസ്റ്റർ ബിൻസ് ജോർജ് എന്നിവർ ജനറൽ ജോയിന്റ് കൺവീനേർസായും പി വൈ പി എ സെക്രട്ടറി ബ്രദർ ലിജോ സാമുവേൽ, ട്രഷറർ ബ്രദർ ഫിന്നി കടമ്പനാട്, സൺഡേ സ്കൂൾ സെക്രട്ടറി ബ്രദർ പി എസ് ജോൺ, ട്രഷറർ ബ്രദർ എ അലക്സാണ്ടർ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള വിപുലമായ കമ്മറ്റി ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു എന്ന് പബ്ലിസിറ്റി കൺവീനേഴ്‌സ് ആയ ബ്രദർ വിൽ‌സൺ ബി, പാസ്റ്റർ ജോൺസൻ ബെന്നി എന്നിവർ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.