പ്രശ്‌നം പരിഹരിക്കേണ്ടവര്‍ ആളിക്കത്തിച്ചു: ഇംഫാൽ ആർച്ച്‌ ബിഷപ്‌

ഇംഫാൽ: പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടവരാണ്‌ മണിപ്പുരിൽ തീ ആളിക്കത്തിച്ചതെന്ന്‌ ഇംഫാൽ ആർച്ച്‌ബിഷപ്‌ ഡോമിനിക്‌ ലുമോൻ‌. ഓരോ വിഭാഗത്തിനും അവരവരുടേതായ ആശങ്കകളും ഭീതിയുമുണ്ട്‌. ഇതാക്കെ സർക്കാർ ചർച്ചചെയ്‌ത്‌ പരിഹരിക്കണം. സംഘർഷം ആളിക്കത്തിച്ചത്‌ കേന്ദ്ര– -സംസ്ഥാന സർക്കാരുകളുടെ ഈ സമീപനമാണ്‌– -ആർച്ച്‌ബിഷപ്‌ പറഞ്ഞു.

കലാപത്തിൽ കത്തോലിക്ക സഭയ്‌ക്കുണ്ടായ നഷ്ടം വിലമതിക്കാൻ കഴിയാത്തതാണ്‌. സംസ്ഥാനത്ത്‌ സഭ നടത്തുന്ന സ്‌കൂളുകളിലായി അറുപതിനായിരത്തിൽപ്പരം കുട്ടികൾ പഠിക്കുന്നു. പള്ളികളോട്‌ ചേർന്നുണ്ടായിരുന്ന പല സ്‌കൂളുകളും പൂർണമായി നശിപ്പിച്ചു. ആയിരക്കണക്കിനുപേരുടെ വിദ്യാഭ്യാസം മുടങ്ങി. സാമ്പത്തികനഷ്ടം, തൊഴിൽ നഷ്ടം എന്നിവ ഇതിനു പുറമെ. സഭയുടെ ആസ്‌തികൾക്കുണ്ടായ നഷ്ടംതന്നെ 50 കോടിയിൽപ്പരമാണ്‌. സർക്കാർ പ്രതിനിധികൾ ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ല–- ആർച്ച്‌ബിഷപ്‌ പറഞ്ഞു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply