ആപ്കോൺ കോഴിക്കോട്: ഗോസ്പെൽ ഫെസ്റ്റ് ആഗസ്റ്റ് 26 ന്

കോഴിക്കോട് : കോഴിക്കോടുള്ള പാസ്റ്റർമാരുടെ ഐക്യ വേദിയായ യുണൈറ്റഡ് പെന്തക്കോസ്റ്റൽ കോൺഫറൻസ് നേതൃത്വം നൽകുന്ന ഗോസ്‌പെൽ ഫെസ്റ്റ് 2023 ആഗസ്റ്റ് 26 ന് കോഴിക്കോട് കണ്ണൂർ റോഡിലെ കെ പി സി ഫിലദൽഫ്യ സഭാ ഹാളിൽ നടക്കും.

രാവിലെ 10 മണിക്കും വൈകുന്നേരം 6 മണിക്കും നടക്കുന്ന ആത്മീയ സമ്മേളനത്തിൽ സുവിശേഷ പ്രഭാഷകൻ
പാസ്റ്റർ ഷാജി എം പോൾ
പ്രസംഗിക്കും.

ബ്രദർ സാംസൺ ചെങ്ങന്നൂരിന്റെ നേതൃത്വത്തിൽ സംഗീത ശുശ്രുഷ നടക്കും.

പാസ്റ്റർമാരായ കെ സി സണ്ണി, നോബിൾ പി തോമസ് എന്നിവർ നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply