വൈ പി ഇ തിരുവനന്തപുരം സോണിന്റെ പ്രവർത്തന ഉദ്ഘാടനം ഓഗസ്റ്റ് 20 ന്
തിരുവനന്തപുരം: വൈ പി ഇ തിരുവനന്തപുരം സോണിന്റെ ഈ വർഷത്തെ പ്രവർത്തന ഉദ്ഘാടനം ഓഗസ്റ്റ് 20 ന് പട്ടം ദൈവസഭയിൽ വച്ച് നടക്കും.
YPE തിരുവനന്തപുരം
സോണിന്റെ 2023-24 കാലഘട്ടത്തിലെ പ്രവർത്തനങ്ങൾക്കായി പാസ്റ്റർ വർഗീസ് ജോണിനെ കോർഡിനേറ്റർ ആയും, പാസ്റ്റർ സ്കറിയാ എബ്രഹാമിനെ രക്ഷാധികാരിയായും സ്റ്റേറ്റ് ബോർഡ് നിയമിക്കുകയും, ബ്രദർ അലൻ ബാലാജിയെ ഈ പ്രവർത്തന വർഷത്തെ സെക്രട്ടറിയായി കമ്മറ്റി തിരഞ്ഞെടുക്കുകയും ചെയ്തു.
പ്രവർത്തന ഉദ് ഘാടനത്തിൽ രക്ഷാധികാരി പാസ്റ്റർ
സ്കറിയ എബ്രഹാം അധ്യക്ഷത വഹിക്കുകയും, YPE സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ പി.എ.
ജെറാൾഡ് ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യും. തിരുവനന്തപുരം സോണൽ ഡയറക്ടർ പാസ്റ്റർ ടി.എം മാമച്ചൻ, സോണൽ ജോയിൻ ഡയറക്ടർ പാസ്റ്റർ സി.എം വത്സലദാസ്, സോണൽ കോർഡിനേറ്റർ പാസ്റ്റർ ഈപ്പച്ചൻ തോമസ്,
മറ്റ് സ്റ്റേറ്റ് ബോർഡ് ഒഫീഷ്യൽസ് ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും ചെയ്യും.