ശാരോൻ സൺഡേ സ്കൂൾ അസോസിയേഷന്റെ ബിരുദദാന ശുശ്രൂഷ സെപ്റ്റംബർ 2ന്
തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേ സ്കൂൾ അസോസിയേഷൻ്റെ പ്രഥമ ബിരുദദാന ശുശ്രൂഷ സെപ്തംബർ 2 ശനിയാഴ്ച രാവിലെ 9.30 മുതൽ 1 മണി വരെ തിരുവല്ല ശാരോൻ ഓഡിറ്റോറിയത്തിൽ വെച്ചു നടക്കും.
2023ലെ വാർഷിക സെക്ഷൻ തല പരീക്ഷയിൽ പന്ത്രണ്ടാം ക്ലാസിൽ വിജയിച്ചവർക്കാണ് ബിരുദം നൽകുന്നത്. റവ.ജോൺ തോമസ്, പാസ്റ്റർ ഏബ്രഹാം ജോസഫ് തുടങ്ങിയവർ മുഖ്യ സന്ദേശം നൽകും. കൂടാതെ മറ്റു കൗൺസിൽ അംഗങ്ങളും മറ്റു ശുശ്രൂഷകൾക്ക് നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.