പി വൈ പി എ പിറവം സെന്റർ: യൂത്ത് ഫോർ ക്രൈസ്റ്റ്
പിറവം: PYPA പിറവം സെന്ററിന്റെ ഈ വർഷത്തെ യുവജന മാസയോഗവും പ്രവർത്തനോദ്ഘടനവും ഓഗസ്റ്റ് 15 നു മണീട് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വെച്ച നടന്നു. യൂത്ത് ഫോർ ക്രൈസ്റ്റ് എന്ന തീം ആണ് ഈ വർഷത്തിൽ പ്രവർത്തന ആപ്തവാക്യം. സെന്റർ മിനിസ്റ്റർ Pr. ബാബു ചെറിയാന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ കേരള സ്റ്റേറ്റ് PYPA സെക്രട്ടറി Br. ജസ്റ്റിൻ നെടുവേലിൽ ഈ വർഷത്തെ PYPA പ്രവർത്തനങ്ങൾ ഉത്‌ഘാടനം ചെയ്യുകയും യുവജനങ്ങൾക് സന്ദേശം നൽകുകയും ചെയ്തു. മാസയോഗത്തിൽ Pr സാബു എം ബേബി അധ്യക്ഷത വഹിച്ച്.
Br ക്രിസ്റ്റി ഡെന്നി സങ്കീർത്തനം വായിച്ചു പ്രേബോധിപ്പിക്കുകയും Br പ്രെയ്‌സൺ രാജു ലഘു സന്ദേശവും നൽകി. Pr ബാബു ചെറിയാൻ സമാപന സന്ദേശവും നൽകി. കേരള സ്റ്റേറ്റ് PYPA കൗൺസിൽ മെമ്പർ Br Jossy Planthanathu, Pr റ്റിറ്റി മാത്യു, Pr അനീഷ് ആനന്ദ്, Pr ജോസഫ് ജോൺ, Sis ബിനു വര്ഗീസ്, Br ഐ പി ജോണി Pr സോളമൻ ജോസഫ് എന്നിവർ ആശംസയും അറിയിച്ചു. PYPA പിറവം സെൻ്റർ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. Br വിക്ടർ ജോൺ മാത്യു നന്ദിയും അറിയിച്ചു.
മാസയോഗനന്തരം സെന്റർ വൈസ് പ്രസിഡന്റ് Pr. കെ പി വർഗീസിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ യുവജന വാഹന റാലി നടക്കുകയും മണീട് പഞ്ചായത്ത് പ്രതിനിധികൾ റാലി ഫ്ലാഗ് ഓഫ് ചെയ്തു. Pr. സജോ തോണികുഴിയിൽ Br. സജു കുര്യാക്കോസ്, എന്നിവർ സന്ദേശങ്ങൾ കൈമാറി. മണീട് തിരുവാണിയൂർ മുളന്തുരുത്തി അരക്കുന്നം പേപ്പതി വട്ടപ്പാറ എന്നിവടങ്ങളിൽ റാലി കടന്നു പോയി.