ഏ.ജി കോട്ടയം സെക്ഷൻ പ്രാർത്ഥന സംഗമം
മണിപ്പൂർ: ഏ.ജി കോട്ടയം സെക്ഷൻ പ്രാർത്ഥന സംഗമം നടത്തി. കോട്ടയം. അസംബ്ലീസ് ഓഫ് ഗോഡ് കോട്ടയം സെക്ഷൻന്റെ നേതൃത്വത്തിൽ മണിപ്പൂരിന്റെ സമാധാനത്തിനായി ആഗസ്ത് 13 ഞായറാഴ്ച വൈകുന്നേരം 4 മണി മുതൽ കോട്ടയം ഗാന്ധി സ്ക്വയറിനു സമീപം പ്രാർത്ഥന സംഗമം നടത്തി.
സെക്ഷൻ പ്രൊസ്ബിറ്റർ പാസ്റ്റർ ബിജു കെ എബ്രഹാം സമ്മേളനം ഉത്ഘാടനം ചെയ്തു. പാസ്റ്റർ ബ്ലെസ്സൻ ജോൺ വിലാപ സങ്കീർത്തനം വായനയ്ക്ക് നേതൃത്വം നൽകി. പാസ്റ്റർ ക്രിസ്റ്റഫർ വർഗീസ് മധ്യസ്ത പ്രാർത്ഥന നയിച്ചു. ജനം നടു റോഡിൽ മുട്ടുകുത്തി നിന്ന് പ്രാർത്ഥനയിൽ പങ്കാളികൾ ആയി. പാസ്റ്റർ രാജീവ് ജോൺ പൂഴനാട് നയവിശദീകരണ പ്രഭാഷണം നടത്തി. അഡ്വ. ജോണി കല്ലൻ മണിപ്പൂർ കലാപം നേരിട്ട് കണ്ട അനുഭവം പങ്ക് വച്ചു. പാസ്റ്റർ സോജി ചാക്കോ, പാസ്റ്റർ ബാബു വർഗീസ് എന്നിവർ ഗാന ശുശ്രുഷക്ക് നേതൃത്വം നൽകി.
ഭാരതത്തിലെ സ്ത്രീകളും കുട്ടികളും അനുഭവിക്കുന്ന യാതനകൾക്കായി സിസ്റ്റർ.പ്രമീള ജോർജ് പ്രാർത്ഥിച്ചു.പാസ്റ്റർ ബോണി ജോൺ നന്ദി അറിയിച്ചു.പാസ്റ്റർ ഷാജി ജോർജ് അനുഭാവ സന്ദേശം അറിയിച്ചു.പാസ്റ്റർ വിജി സാം പ്രാർത്ഥിച്ചശീർവാദം പറഞ്ഞു. കോട്ടയം പട്ടണം വലയം വച്ചു മെഗാ മൗന റാലി നടത്തി.