ഐ.പി.സി.എൻ.ആർ സെൻട്രൽ സോൺ പി.വൈ.പി.എ ഏകദിന യൂത്ത് ക്യാമ്പ് നാളെ

ന്യൂഡൽഹി: ഐ.പി.സി നോർത്തേൺ റീജിയൺ സെൻട്രൽ സോൺ പി.വൈ.പി.എ യുടെ നേതൃത്വത്തിൽ ആഗസ്റ്റ് 15 ചൊവ്വാഴ്ച ‘എറൈസ് 2023’ എന്ന പേരിൽ ഏകദിന ക്യാമ്പ് നടത്തപ്പെടുന്നു. രാവിലെ 9:30 മണി മുതൽ വൈകുന്നേരം 4:30 മണി വരെ രോഹിണി സെക്ടർ -8 ലുള്ള ഐ.പി.സിഎൻ.ആർ സഭാഹാളിൽ വെച്ചാണ് ക്യാമ്പ് നടത്തപ്പെടുന്നത്. ഗാനശുശ്രൂഷ, വചനധ്യാനം, ചോദ്യോത്തര വേള തുടങ്ങി വിവിധ സെക്ഷനുകൾ ആയിട്ടാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്.

പാസ്റ്റർ കിരൺ ഈ ക്യാമ്പിൽ മുഖ്യ സന്ദേശം നൽകുന്നതായിരിക്കും. സിസ്റ്റർ. മൻപ്രീത് കിരണും ഐ.പി.സി.എൻ.ആർ സെൻട്രൽ സോൺ പി.വൈ.പി.എ ക്വയറും ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും. സെൻട്രൽ സോൺ പി.വൈ.പി.എ ഭാരവാഹികളായ പാസ്റ്റർ ഡേവിഡ് ഭരദ്വാജ്, ആശിഷ്, പോൾസൺ തുടങ്ങിയവർ ക്യാമ്പിന്റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.