PCNAK 2026 ചിക്കാഗോ: ലോക്കൽ ജനറൽ ബോഡിക്ക് വൻ ജനപങ്കാളിത്വം

ചിക്കാഗോ: 2026 ൽ ചിക്കാഗോയിൽ നടക്കുന്ന PCNAK ന്റെ ലോക്കൽ കമ്മറ്റിയെ തിരഞ്ഞെടുക്കുവാൻ ചേർന്ന ജനറൽ ബോഡിയിൽ എല്ലാ സഭകളിൽ നിന്നുമായി വലിയ ജനപങ്കാളിത്വം ഉണ്ടായിരുന്നു. സിയോൻ ക്രിസ്ത്യൻ ചർച്ചിൽ നടന്ന യോഗത്തിൽ നാഷണൽ കൺവീനർ പാസ്റ്റർ ജോർജ് കെ സ്റ്റീഫൻ അധ്യക്ഷത വഹിച്ച് യോഗനടപടികൾ നിയന്ത്രിച്ചു. ജെയിംസ് ഉമ്മൻ തിരഞ്ഞെടുക്കപെട്ടവരുടെ പേരുവിവരങ്ങൾ പ്രഖ്യാപിച്ചു.

ഡോ. ടൈറ്റസ് ഈപ്പൻ, പാസ്റ്റർ ജിജു ഉമ്മൻ (ലോക്കൽ കോർഡിനേറ്റർമാർ), ഡോ. ബിജു ചെറിയാൻ, ജോൺ മത്തായി (ലോക്കൽ സെക്രട്ടറിമാർ), കെ ഓ ജോസ് സിപിഎ, വർഗീസ് സാമുവേൽ (ട്രഷറാർമാർ), റവ. വിൽ‌സൺ എബ്രഹാം (യൂത്ത് കോർഡിനേറ്റർ),സിസ്റ്റർ ജോയ്‌സ് സ്റ്റീഫൻസൺ (ലേഡീസ് കോർഡിനേറ്റർ) തുടങ്ങി വിപുലമായ കമ്മറ്റിയെ തിരഞ്ഞെടുത്തു. പാസ്റ്റർ കുര്യൻ ടി ജോൺ സമാപന പ്രാർത്ഥന നടത്തി. പാസ്റ്റർ ജോൺ തോമസ് ആശിർവാദം പറഞ്ഞു. വാർത്ത: കുര്യൻ ഫിലിപ്പ്, ചിക്കാഗോ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading