കുന്നംകുളം യുപിഎഫിന്റെ മണിപ്പൂർ ഐക്യദാർഢ്യ സമ്മേളനം നടന്നു

കുന്നംകുളം: കുന്നംകുളത്തെയും പരിസര പ്രദേശങ്ങളിലെയും പെന്തകോസ്ത് സഭകളുടെ ഐക്യവേദിയായ കുന്നംകുളം യുണൈറ്റഡ് പെന്തക്കോസ്ത് ഫെല്ലോഷിപ്പ് (യുപിഎഫിന്റെ) ആഭിമുഖ്യത്തിൽ മണിപ്പൂർ ഐക്യദാർഢ്യ സമ്മേളനം നടന്നു.

മണിപ്പൂർ ജനതയ്ക്ക് സമാധാനജീവിതത്തിലേക്ക് മടങ്ങിവരുവാനുള്ള പിന്തുണ പ്രഖ്യാപിച്ച് കുന്നംകുളം പഴയ ബസ്റ്റാൻഡ് പരിസരത്താണ് ‘മണിപ്പൂർ ഐക്യദാർഢ്യ സമ്മേളനം” സംഘടിപ്പിച്ചത് ഞായർ വൈകിട്ട് 5 30ന് നടന്ന സമ്മേളനത്തിൽ യുപിഎഫ് വൈസ് പ്രസിഡന്റ് പാസ്റ്റർ കെ കെ കുര്യാക്കോസ് അധ്യക്ഷത വഹിച്ചു മണിപ്പൂരിലെ ക്രൈസ്തവരുടെ ദുരിതങ്ങൾ പൊതുജന ശ്രദ്ധയിലേക്ക് എത്തിച്ച ഫാദർ ജോൺസൺ തെക്കടിയിൽ ഐക്യദാർഢ്യ പ്രഭാഷണം നടത്തി .

യുപിഎഫ് ജനറൽ പ്രസിഡന്റ് പാസ്റ്റർ ലിബിനി ചുമ്മാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ബ്രദർ ഷിജു പനക്കൽ, വൈസ് പ്രസിഡന്റ് പാസ്റ്റർ സന്തോഷ്‌ മാത്യു,പാസ്റ്റർ കുര്യാക്കോസ് ചക്രമാക്കിൽ എന്നിവർ സംസാരിച്ചു ബ്രദർ ഡെന്നി പി ആർ, ജോബിഷ് ചൊവ്വല്ലൂർ, ബ്രദർ ടിജിന് ജോൺ എന്നിവർ നേതൃത്വം നൽകി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply