പാസ്റ്റർ സേവിയറിനും ദൈവസഭക്കും വേണ്ടി പ്രാർത്ഥിച്ചാലും
ധനിവ്ഭാഗ്: മഹാരാഷ്ട്ര സംസ്ഥാനത്തെ നല്ലാസൊപാര ഈസ്റ്റിലുള്ള ധനിവ്ഭാഗ് വില്ലേജിലെ ദൈവസഭാ ശുശ്രൂഷകൻ കർത്തൃദാസൻ സേവിയറിനെയും കൂടെ ഉണ്ടായിരുന്ന മറ്റൊരു കർത്തൃദാസനെയും ഏകദേശം 12 മുതൽ 15 പേരടങ്ങുന്ന ഒരു കൂട്ടം സുവിശേഷ വിരോധികൾ ഓഗസ്റ്റ് 6 ഞാറാഴ്ച്ച വിശുദ്ധ സഭാ ആരാധന മദ്ധ്യേ ക്രൂരമായി മർദിക്കുകയും സഭാ ഹാളിനും സ്വത്തുക്കളും നാശ നഷ്ടങ്ങൾ വരുത്തുകയും ചെയ്തു.
പെൽഹാർ പോലീസ് സ്റ്റേഷനിൽ ഇതിനോടകം ആക്രമികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പാസ്റ്റർ സേവിയറെ ആക്രമികളുടെ മർദ്ദനത്തെ തുടർന്ന് പരുക്കുകളോടെ നടക്കുവാൻ കഴിയാത്ത അവസ്ഥയിൽ ഇപ്പോൾ വാസായി ഈസ്റ്റിലുള്ള പ്ലാറ്റിനം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു . ദൈവജനത്തിന്റെ പ്രാർത്ഥന അഭ്യർത്ഥിക്കുന്നു .