അന്നമ്മ വർഗീസ് (98) അക്കരെ നാട്ടിൽ
പുല്ലാട് : കുറുങ്ങഴ പരേതനായ വർഗീസിന്റെ ഭാര്യയും, ദൈവസഭ അംഗവും മല്ലപ്പള്ളി സെൻ്റർ മുൻ എക്സിക്യൂട്ടിവ് കമ്മിറ്റി മെമ്പറും ആയ വടക്കേപറമ്പിൽ വർഗീസ് മാത്യു (ബേബിക്കുട്ടി) വിൻ്റെ മാതാവുമായ അന്നമ്മ വർഗീസ് -98 കർത്താവിൽ നിദ്ര പ്രാപിച്ചു.
സംസ്കാര ശുശ്രൂഷകൾ ബുധനാഴ്ച രാവിലെ 8.00 മണിക്ക് ഭൗതിക ശരീരം ഭവനത്തിൽ കൊണ്ടുവന്ന് ശുശ്രൂഷകൾ ആരംഭിക്കുന്നതും ഉച്ചക്ക് 12.00 മണിക്ക് സഭാസെമിത്തേരിയിൽ ഭൗതിക ശരീരം അടക്കം ചെയ്യുന്നതുമാണ്. മക്കൾ പരേതനായ കുഞ്ഞുമോൻ, അനിയൻ, ഗ്രേസി, ബേബികുട്ടി, സൂസി, മിനി. മരുമക്കൾ : ലൈസാമ്മ, മോളി, ജോർജ്ജുകുട്ടി, ഷീല, രാജൻ, സണ്ണി.




- Advertisement -