അടപ്പനാംകണ്ടത്തിൽ കുര്യൻ മാത്യൂസ് (93) അക്കരെ നാട്ടിൽ
കുമ്പനാട്: അടപ്പനാംകണ്ടത്തിൽ കുര്യൻ മാത്യൂസ് (തമ്പി- 93) നിത്യതയിൽ ചേർക്കപ്പെട്ടു. ഇപ്പോൾ നിത്യതയിൽ വിശ്രമിക്കുന്ന അടപ്പനാംകണ്ടത്തിൽ എ.കെ മത്തായി, ഏലിയാമ്മ മത്തായി ദാമ്പതികളുടെ മകൻ ആണ് നിത്യതയിൽ ചേർക്കപ്പെട്ട കുര്യൻ മാത്യൂസ്. സൗത്തേൺ റെയിൽവേയിൽ സൂപ്രണ്ട് ആയി സേവനം അനുഷ്ഠിച്ചിരുന്നു. ഭാര്യ ഗ്രേസികുട്ടി കുര്യൻ പുളിക്കീഴ് കിഴക്കേതിൽ കുടുംബാംഗം ആണ്.
മക്കൾ: എലിസബേത്ത് വർഗ്ഗീസ് (സെലീന), മറിയാമ്മ ജോൺസൻ (സൂ മോൾ, കുവൈറ്റ്), ആനി വില്യം ( സുജ ), ഫിജി മാത്യു കുര്യൻ (കുവൈറ്റ്), സുമ റേച്ചൽ ഐസക്. മരുമക്കൾ: സി. സി വർഗീസ് (ജോയ്ക്കുട്ടി ), പി ജെ ജോൺസൻ (ജോസ്), വില്യം കെ ഡാനിയേൽ (ജോസ് ), ലിജി ജോർജ് ( കുവൈറ്റ് ) ഐസക് ഉമ്മൻ (കൊച്ചുമോൻ). സംസ്കാര ശുശ്രൂഷ വെള്ളിയാഴ്ച കുർത്തമല മാർത്തോമാ സഭയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടും.