മണിപ്പൂർ ഐക്യദാർഢ്യ സമാധാന നൈറ്റ് മാർച്ച് നടത്തി
തിരുവല്ല: മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിവിധ ക്രൈസ്തവ സഭകളുടെ സഹകരണത്തോടെ നാഷനൽ ക്രിസ്റ്റ്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസ് തിരുവല്ലയിൽ മണിപ്പൂർ ഐക്യദാർഢ്യ സമാധാന നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. മാർച്ച് തുകലശേരി സെൻ്റ് തോമസ് സിഎസ്ഐ പള്ളിയങ്കണത്തിൽ നിന്നും ആരംഭിച്ച് ബൈപാസ് വഴി ടൗൺ ചുറ്റി സെൻ്റ് ജോൺസ് കത്തീഡ്രൽ പള്ളിയങ്കണത്തിൽ സമാപിച്ചു.
ഡോ തീയഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്ത, ആർച്ച് ബിഷപ്പ് ഡോ തോമസ് മാർ കൂറിലോസ്, ഡോ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, ഡോ ഗീവർഗ്ഗീസ് മാർ കൂറിലോസ്, മാത്യൂസ് മാർ സിൽവാനോസ്, ബിഷപ്പ് തോമസ് സാമുവേൽ, മേജർ ഒ പി ജോൺ, പാസ്റ്റർ രാജു പൂവക്കാല, പാസ്റ്റർ ജെ ജോസഫ്, നാഷനൽ ക്രിസ്റ്റ്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസ് സംസ്ഥാന പ്രസിഡൻ്റ് അഡ്വ. പ്രകാശ് പി തോമസ്, ഫാദർ പവിത്ര സിംഗ്, റവ. അലക്സ് പി ഉമ്മൻ , ഫാദർ ബെന്യാമിൻ ശങ്കരത്തിൽ, ഫാദർ പി എ ഫിലിപ്പ്, ജോജി ഐപ്പ് മാത്യൂസ് , ഫാദർ കോശി ഫിലിപ്പ്, ബിനു വി ഈപ്പൻ, അലക്സ് മേൽപ്പാടം, കോശി ജേക്കബ്, റെജി തർക്കോലി എന്നിവർ പ്രസംഗിച്ചു.