യു.എ.ഇ പ്രസിഡന്റിന്റെ സഹോദരൻ ഷെയ്ഖ് സയീദ് ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു
അബുദാബി: യു.എ.ഇ പ്രസിഡന്റിന്റെ സഹോദരനും അബുദാബി ഭരണാധികാരിയുടെ പ്രതിനിധിയുമായ ഷെയ്ഖ് സയീദ് ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു.
ആരോഗ്യ പ്രശ്‌നങ്ങൾ അലട്ടിയിരുന്ന ഷെയ്ഖ് സയീദ് ഇന്നാണ് അന്തരിച്ചത്. യു.എ.ഇയിൽ ജൂലൈ 27, വ്യാഴം മുതൽ ജൂലൈ 29 ശനിയാഴ്ച വരെ മൂന്ന് ദിവസത്തേക്ക് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. പതാകകൾ പകുതി താഴ്ത്തിക്കെട്ടുമെന്ന് രാഷ്ട്രപതിയുടെ ഓഫിസ് അറിയിച്ചു.