മണിപൂരിൽ ഭരണകൂടം എല്ലാ ഒത്താശയും നൽകുന്നു: വി.ഡി.സതീശൻ

മണിപ്പൂർ: പെന്തെക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ക്രൈസ്തവ സംഗമം നടത്തി

തിരുവനന്തപുരം: മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പെന്തക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ക്രൈസ്തവ സംഗമം നടത്തി.

സെക്രട്ടേറിയറ്റ് നടയിൽ നടന്ന സംഗമം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു. മണിപൂർ കലാപം വംശഹത്യയ്ക്കു വേണ്ടി ആസൂത്രണം ചെയ്തതാണോയെന്ന് പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മതസ്ഥാപനങ്ങൾ മാത്രമല്ല അനാഥാലയങ്ങൾ പോലും ആക്രമിക്കപ്പെട്ടു. മണിപൂരിൽ നടന്നത് ഒരു സർക്കാർ സ്പോൺസേഡ് കലാപമാണ്. മനഃസാക്ഷിയുള്ള ഏവരെയും ഞെട്ടിക്കുന്ന സംഭവങ്ങളാണ് നടന്നത്. രാജ്യത്ത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങൾ സംഭവിച്ചിട്ടും കേന്ദ്ര ആഭ്യന്തര മന്ത്രി ഒരു മാസത്തിനു ശേഷമാണ് അവിടെ സന്ദർശിച്ചത്. കലാപത്തിനു ഭരണകൂടം എല്ലാ ഒത്താശയും നൽകിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ ആരംഭിച്ച ജാഥ സിപിഎം ജില്ലാ സെക്രട്ടറി വി.ജോയ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഐക്യദാർഢ്യ പ്രാർഥനയ്ക്ക് ആർ.എസ്.ജോൺ നേതൃത്വം നൽകി. പിസിഐ ജില്ലാ സെക്രട്ടറി പാസ്റ്റർ കെ.എ.തോമസ്
പ്രമേയം അവതരിപ്പിച്ചു. ഡിസിസി പ്രസിഡന്റ് പാലോട് രവി, പാസ്റ്റർമാരായ കെ.എ.എബ്രഹാം, പി.കെ.ജോസ്, സി.ശമുവൽ, എം.എ.ജോസഫ്, സതീഷ് നെൽസൺ, ഷിബു മാത്യു, ആർ.സി.കുഞ്ഞുമോൻ, ജിജി തേക്കുതോട്, ജോസ് ബേബി, വിൽസൺ ഐൻറി, ലിജു വിതുര, എബി തോമസ്, റെഞ്ചി ജോൺ, ക്രിസ്തുദാസ് എന്നിവർ പ്രസംഗിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply