മണിപ്പുരിൽ വീണ്ടും നടുക്കുന്ന ക്രൂരത

ന്യൂ​​​ഡ​​​ൽ​​​ഹി: മ​​​ണി​​​പ്പു​​​രി​​​ൽ​​​നി​​​ന്ന് വീ​​​ണ്ടും മ​​​നു​​​ഷ്യ​​​മ​​​നഃ​​​സാ​​​ക്ഷി​​​യെ ഞെ​​​ട്ടി​​​പ്പി​​​ക്കു​​​ന്ന ക്രൂ​​​ര​​​ത​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ പു​​​റ​​​ത്തേ​​​ക്ക്. കു​​​ക്കി വി​​​ഭാ​​​ഗ​​​ക്കാ​​​രി​​​യാ​​​യ പെ​​​ൺ​​​കു​​​ട്ടി​​​യെ മെ​​​യ്തെ​​​യ് സാ​​​യു​​​ധ​​​സം​​​ഘം കൂ​​​ട്ട​​​മാ​​​ന​​​ഭം​​​ഗ​​​ത്തി​​​നി​​​ര​​​യാ​​​ക്കി​​​യെ​​​ന്നാ​​​ണ് ഇ​​​ന്ന​​​ലെ പു​​​റ​​​ത്തു​​​വ​​​ന്ന വാ​​​ർ​​​ത്ത. ഇ​​തു​​സം​​ബ​​ന്ധി​​ച്ച് പ​​തി​​നെ​​ട്ടു​​കാ​​രി​​യാ​​യ ഇ​​ര ന​​ൽ​​കി​​യ പ​​രാ​​തി​​യു​​ടെ വി​​ശ​​ദാം​​ശ​​ങ്ങ​​ൾ ദേ​​ശീ​​യ​​മാ​​ധ്യ​​മം പു​​റ​​ത്തു​​വി​​ട്ടു.

ഈ​​​സ്റ്റ് ഇം​​​ഫാ​​​ൽ ജി​​​ല്ല​​​യി​​​ലെ ബേ​​​ബി സെ​​​യ്കാം സ്കൂ​​​ളി​​​ന​​​ടു​​​ത്തു​​​ള്ള എ​​​ടി​​​എം ബൂ​​​ത്തി​​​ന് സ​​​മീ​​​പ​​​ത്തു​​​നി​​​ന്ന് നാ​​​ലു​​​പേ​​​ർ ത​​​ന്നെ വാം​​​ഗ്ഖേ​​​യ് അ​​​യം​​​ഗ്പാ​​​ലി എ​​​ന്ന സ്ഥ​​​ല​​​ത്തേ​​​ക്ക് ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി മ​​​ർ​​​ദി​​​ച്ച​​​താ​​​യും പി​​​ന്നീ​​​ട് അ​​​വി​​​ടെ മെ​​​യ്തെ​​​യ് വ​​​നി​​​ത​​​ക​​​ളു​​​ടെ കൂ​​​ട്ടാ​​​യ്മ​​​യാ​​​യ മീ​​​രാ പൈ​​​ബി​​​സും പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളും ചേ​​​ർ​​​ന്ന് വീ​​​ണ്ടും ആ​​​ക്ര​​​മി​​​ച്ച​​​താ​​​യും പെ​​​ണ്‍കു​​​ട്ടി​​​യു​​​ടെ പ​​​രാ​​​തി​​​യി​​​ൽ പ​​​റ​​​യു​​​ന്നു.

മീ​​​രാ പൈ​​​ബി​​​സ് വ​​​നി​​​ത​​​ക​​​ൾ ത​​​ന്നെ മെ​​​യ്തെ​​​യ് സാ​​​യു​​​ധ​​​സം​​​ഘ​​​ട​​​ന​​​യാ​​​യ ആ​​​രം​​​ബാ​​​യ് തെംഗോലിലെ നാ​​​ല് അ​​​ക്ര​​​മി​​​ക​​​ൾ​​​ക്കു കൈ​​​മാ​​​റി കൊ​​​ല​​​പ്പെ​​​ടു​​​ത്താ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. അ​​​ക്ര​​​മി​​​ക​​​ൾ അ​​​വി​​​ടെ​​നി​​​ന്നു വാ​​​ഹ​​​ന​​​ത്തി​​​ൽ ത​​​ന്നെ ആ​​​ളൊ​​​ഴി​​​ഞ്ഞ കു​​​ന്നി​​​ൻ​​​പ്ര​​​ദേ​​​ശ​​​ത്ത് കൊ​​​ണ്ടു​​​പോ​​​യി ക്രൂ​​​ര​​​മാ​​​യി മ​​​ർ​​​ദി​​​ച്ചു. ബോ​​​ധം വീ​​​ണ്ടെ​​​ടു​​​ത്ത ത​​​ന്നെ കൊ​​​ല്ലു​​​ന്ന​​​തി​​​നു​​​ള്ള ശ്ര​​​മം ഉ​​​പേ​​​ക്ഷി​​​ച്ച അ​​​ക്ര​​​മി​​​ക​​​ൾ ദേ​​​ഹോ​​​പ​​​ദ്ര​​​വം ഏ​​​ൽ​​​പ്പി​​​ക്കു​​​ക​​​യും കൂ​​​ട്ട​​മാ​​​ന​​​ഭം​​​ഗ​​​ത്തി​​​ന് ഇ​​​ര​​​യാ​​​ക്കു​​ക​​യും ചെ​​യ്ത​​താ​​യി ​പെ​​​ണ്‍കു​​​ട്ടി കാം​​​ഗ്പോ​​​ക്പി പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ൽ പ​​​റ​​​യു​​​ന്നു.

മേ​യ് 15ന് ​ന​ട​ന്ന സം​ഭ​വ​ത്തി​ൽ ഈ​മാ​സം 21നാ​ണ് പെ​ണ്‍​കു​ട്ടി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് സീ​റോ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ. അ​തി​ക്ര​മ​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി ഇ​പ്പോ​ൾ നാ​ഗാ​ലാ​ൻ​ഡി​ൽ ചി​കി​ത്സ​യി​ലാ​ണ്.

‘മ​​​ണി​​​പ്പു​​​രി​​​ലെ അ​​​മ്മ​​​മാ​​​ർ’ എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന മീ​​​രാ പൈ​​​ബി​​​സ് എ​​​ന്ന സം​​ഘ​​ട​​ന​​യി​​ൽ​​പ്പെ​​ട്ട സ്ത്രീ​​​ക​​​ൾ ക​​​റു​​​ത്ത വ​​​സ്ത്രം ധ​​​രി​​​ച്ച ആ​​​യു​​​ധ​​​ധാ​​​രി​​​ക​​​ളാ​​​യ നാ​​​ല് പു​​​രു​​​ഷ​​ന്മാ​​​ർ​​​ക്കു ത​​​ന്നെ കൈ​​​മാ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് പെ​​​ണ്‍കു​​​ട്ടി​​യു​​ടെ പ​​രാ​​തി​​പ്ര​​കാ​​രം ത​​യാ​​റാ​​ക്കി​​യ എ​​​ഫ്ഐ​​​ആ​​​റി​​​ൽ പ​​​റ​​​യു​​​ന്നു.

മേ​​​യ് 15 ന് ​​​ന​​​ട​​​ന്ന സം​​​ഭ​​​വ​​​ത്തി​​​നു പി​​​ന്നി​​​ൽ ആ​​​രം​​​ബാ​​​യി തെംഗോൽ സം​​​ഘ​​​മാ​​​ണെ​​​ന്നും പെ​​​ണ്‍കു​​​ട്ടി ആ​​​രോ​​​പി​​​ക്കു​​​ന്നു. പെ​​​ണ്‍കു​​​ട്ടി​​യു​​ടെ പ​​രാ​​തി​​പ്ര​​കാ​​രം കാം​​​ഗ്പോ​​​ക്പി പോ​​​ലീ​​​സ് അ​​​ക്ര​​​മം, കൊ​​​ല​​​പാ​​​ത​​​ക​​​ശ്ര​​​മം, ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​ക​​​ൽ, കൂ​​​ട്ട​​​ബ​​​ലാ​​​ത്സം​​​ഗം, പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ​​​ക്കാ​​​ർ​​​ക്കെ​​​തി​​​രാ​​​യ അ​​​തി​​​ക്ര​​​മം ​തു​​​ട​​​ങ്ങി​​​യ വ​​​കു​​​പ്പു​​​ക​​​ൾ ചു​​​മ​​​ത്തി​​​യാ​​​ണ് എ​​​ഫ്ഐ​​​ആ​​​ർ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ള്ള​​​ത്. അ​​​ക്ര​​​മി​​​ക​​​ളാ​​​യ പു​​​രു​​​ഷ​​ന്മാ​​​രി​​​ൽ ര​​​ണ്ടു​​പേ​​​ർ 30 വ​​​യ​​​സും ര​​​ണ്ടു​​പേ​​​ർ 50വ​​​യ​​​സും ഉ​​​ള്ള​​​വ​​​രാ​​​ണെ​​​ന്ന് പെ​​​ണ്‍കു​​​ട്ടി പ​​​റ​​​ഞ്ഞു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply