ന്യൂഡൽഹി: ഐ.പി.സി നോർത്തേൺ റീജിയൺ സെൻട്രൽ സോണിലെ സഭകളുടെ പ്രമോഷണൽ മീറ്റിംഗ് ജൂലൈ 23 ഞായറാഴ്ച വൈകിട്ട് 5:30 ഗോൾ മാർക്കറ്റിലുള്ള ഐ.പി.സി. നോർത്തേൺ റീജിയൺ ആസ്ഥാനത്ത് വെച്ച് നടത്തപ്പെട്ടു. പാസ്റ്റർ ബിജി തോമസിന്റെ അധ്യക്ഷതയിൽ സീനിയർ മിനിസ്റ്റർ പാസ്റ്റർ. ഫിലിപ്പോസ് മത്തായിയുടെ പ്രാർത്ഥനയോടെ മീറ്റിംഗ് ആരംഭിച്ചു. ബ്രദർ ജെറമിയും സിസ്റ്റർ പെർസിസ് ജോണും ആരാധനയ്ക്ക് നേതൃത്വം നൽകി.
റീജിയന്റെ വർക്കിംഗ് പ്രസിഡന്റ് പാസ്റ്റർ ലാജി പോൾ ആമുഖ പ്രസംഗം നടത്തി. വിവിധ സ്ഥലങ്ങളിലെ സഭകൾ ഇന്ന് കടന്നുപോകുന്ന അതികഠിനമായ പീഢനങ്ങളെ സംബന്ധിച്ചും അതിൽ ദൈവജനത്തിൻ്റെ ഉത്തരവാദിത്വത്തെ സംബന്ധിച്ചും അദ്ദേഹം ഓർമിപ്പിച്ചു. നമ്മുടെ ദർശനം ഉത്തര ഭാരതത്തിന്റെ സുവിശേഷീകരണവും സഭാ സ്ഥാപനവും ആകുന്നു. എബ്രായർ 6:10 നെ അടിസ്ഥാനമാക്കി ഈ ശുശ്രൂഷയിൽ വ്യത്യസ്ത നിലകളിൽ പങ്കാളികൾ ആകുവാൻ അദ്ദേഹം ദൈവജനത്തെ ഉത്സാഹിപ്പിച്ചു.
ഐ.പി.സി. നോർത്തേൺ റീജിയന്റെ പ്രാരംഭം മുതലുള്ള പ്രവർത്തനങ്ങൾ വൈസ് പ്രസിഡന്റ് പാസ്റ്റർ സാമുവൽ തോമസ് വിശദീകരിച്ചു. നീണ്ട 53 വർഷങ്ങൾ ദൈവം ഐ.പി.സി.എൻ.ആറിനെ നടത്തിയ വഴികളെ തൻ്റെ പ്രസംഗത്തിൽ അദ്ദേഹം ഓർമിപ്പിച്ചു. 20 സംസ്ഥാനങ്ങളിലായി 10 സോണുകളും 450 സഭകളും 600 ൽ പരം Out Station പ്രവർത്തനങ്ങളുമായി ദൈവം ഐ പി സി നോർത്തേൺ റീജിയന്റെ പ്രവർത്തനങ്ങളെ വിശാലമാക്കി. റീജിയന്റെ സാമ്പത്തീക ഉപദേശകൻ ബ്രദർ എം. ജോണിക്കുട്ടി പ്രവർത്തനങ്ങളുടെ സാമ്പത്തീക ആവശ്യങ്ങൾ വിശദീകരിച്ചു. റീജിയൺ ജനറൽ ട്രഷറർ ബ്രദർ റിജോയ് നന്ദി പ്രകാശിപ്പിച്ചു. ഐ.പി.സി.എൻ. ആർ സെൻട്രൽ സോൺ പ്രസിഡന്റ് പാസ്റ്റർ. മത്തായി കെ.ജി യുടെ പ്രാർത്ഥനയോടെയും ആശിർവാദത്തോടെയും ഈ മീറ്റിംഗിനു സമാപനമായി.