ജൂലൈ 14 പ്രാർത്ഥനാദിനം; മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യവുമായി ഐ.പി.സി
കുമ്പനാട്: പീഡനം അനുഭവിക്കുന്ന മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യവുമായി ഇന്ത്യ പെന്തക്കോസ്തു ദൈവസഭ ജൂലൈ 14ന് എല്ലാ പ്രാദേശിക സഭകളിലും പ്രത്യേക പ്രാർത്ഥന നടത്തും. ജൂലൈ 7ന് സഭാസ്ഥാനമായ കുമ്പനാട് വെച്ച് നടന്ന ഭാരവാഹികളുടെ യോഗത്തിൽ വച്ചാണ് ഇക്കാര്യം തീരുമാനിച്ചത്. മണിപ്പൂരിന്റെ സമാധാനത്തിനു വേണ്ടി കേന്ദ്ര ഗവൺമെന്റ് അടിയന്തരമായി ഇടപെടണമെന്നും ജനറൽ കൗൺസിൽ ഭാരവാഹികൾ ആവശ്യപ്പെട്ടു.