ഇംഫാലിൽ വീണ്ടും കർഫ്യൂ; മണിപ്പുരിൽ കനത്ത ജാഗ്രത

ഇംഫാൽ: വംശീയ കലാപം രൂക്ഷമായിക്കൊണ്ടിരിക്കുന്ന മണിപ്പുരിൽ കനത്ത ജാ​ഗ്രത തുടരുന്നു. ഇംഫാലിൽ വീണ്ടും കർഫ്യൂ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ മൊബൈൽ- ഇന്റർനെറ്റ് നിരോധനം ജൂലൈ 5 വരെ നീട്ടി. മിക്കയിടങ്ങളിലും സംഘർഷാവസ്ഥ രൂക്ഷമായി തന്നെ നിലനിൽക്കുകയാണ്.

സംഘർഷാവസ്ഥ മുൻനിർത്തി സൈനിക വിന്യാസങ്ങളിൽ കൂടുതൽ ഏകോപനം നടത്താൻ തീരുമാനമായി. സംഘർഷ സാധ്യതയുള്ള ജില്ലകളുടെ ചുമതല കരസേന, അർധസൈനിക വിഭാ​ഗങ്ങളിൽ ഓരോ വിഭാ​ഗങ്ങൾക്കായി നൽകാൻ തീരുമാനമായി. കലാപം തുടരുന്ന പശ്ചാത്തലത്തിൽ സ്കൂളുകൾക്ക് ഈ മാസം എട്ടു വരെ അവധി പ്രഖ്യാപിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply