പാസ്റ്റർ പി.എസ്. രാജന്റെ (ക്രൈസ്റ്റ് സിംഗേഴ്സ്, ചെങ്ങന്നൂർ) സഹധർമ്മിണി ഡെയ്സി രാജൻ (62) അക്കരെ നാട്ടിൽ
പന്തളം: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് പന്തളം സെന്ററിൽ, കുളനട സഭാ ശുശ്രൂഷകൻ പാസ്റ്റർ പി.എസ്. രാജന്റെ (ക്രൈസ്റ്റ് സിംഗേഴ്സ്, ചെങ്ങന്നൂർ) സഹധർമ്മിണി ഡെയ്സി രാജൻ (62) അല്പസമയം മുൻപ് നിത്യതയിൽ ചേർക്കപ്പെട്ടു. ഇന്ന് സഭയിൽ നടന്ന യോഗമധ്യേ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം പിന്നീട്. ദു:ഖത്തിലായിരിക്കുന്ന പ്രിയപ്പെട്ടവരേ പ്രാർത്ഥനയിൽ വഹിച്ചാലും.