സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഫെബിൻ ജോസ് തോമസിന് ഐ സി പി എഫിന്റെ ആദരം
വി വി അബ്രഹാം
കോഴിക്കോട്: സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ പിടവൂർ വല്യാനെത്ത്
ജോസ് ബംഗ്ലാവിൽ ജോസ് തോമസിന്റെയും ലത ജോസിന്റെയും മകൻ ഫെബിൻ ജോസ് തോമസിനെ ഐ സി പി എഫ് കോഴിക്കോട് ചാപ്റ്റർ ആദരിച്ചു.
കോഴിക്കോട് ഫിലദൽഫിയ ചർച്ചിൽ നടന്ന ചടങ്ങിൽ പി സി ഐ കേരള സ്റ്റേറ്റ്
പ്രസിഡന്റ് പാസ്റ്റർ നോബിൾ പി തോമസ്
മുഖ്യ പ്രഭാഷണം നടത്തി. ഫെബിൻ ജോസിന്റെ മികച്ച വിജയം പെന്തക്കോസ്ത് സമൂഹത്തിന് ഏറെ അഭിമാനിക്കാവുന്നതാണെന്നും പെന്തക്കോസ്ത് സമൂഹത്തിലെ യുവജനങ്ങൾ സിവിൽ സർവീസ് പോലെയുള്ള മേഖലകളിൽ എത്തിപെടേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പാസ്റ്റർ നോബിൾ പ്രസ്താവിച്ചു.
ഐ സി പി എഫ് കോഴിക്കോട് സീനിയർ ഫോറം പ്രസിഡന്റ് ബ്രദർ റോയ് മാത്യു ചീരൻ
ഫെബിൻ ജോസിന് മെമെന്റോ നൽകി ആദരിച്ചു.
പാസ്റ്റർമാരായ എം എം മാത്യു, ജോണി ജോസഫ്,
അജി ജോൺ, റിജു ജോബ്, ഷിന്റോ പോൾ, സന്തോഷ് നാരായണൻ, ഐ സി പി എഫ് ഓൾ ഇന്ത്യ സ്റ്റാഫ് സെക്രട്ടറി ഇവാ. അജി മാർക്കോസ്, വി വി അബ്രഹാം, ഷിബിൻ വർഗീസ്, ജിതിൻ പി ടി,
എബ്രഹാം ബി ചാക്കോ, ജോബിൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
ഐ സി പി എഫ് നോർത്ത് കേരള റീജിയൻ സെക്രട്ടറി ഇവാ ബോബു ഡാനിയേൽ
അദ്ധ്യക്ഷത വഹിച്ചു. വിപിൻ കെ യു സ്വാഗതവും
പ്രിൻസ് തോമസ് നന്ദിയും അറിയിച്ചു.
കൊട്ടാരക്കര ഗ്രേസ് സിറ്റി ചർച്ച് ഓഫ് ഗോഡ് സഭാ അംഗമായ ഫെബിൻ ആത്മീയ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമാണ്. കോഴിക്കോട് എൻ ഐ ടി യിൽ നിന്ന് എഞ്ചിനീറിങ്ങ് ബിരുദം നേടിയ ശേഷം ആണ് ഫെബിൻ ഡൽഹിയിലും തിരുവനന്തപുരത്തും സിവിൽ സർവീസ് പരീക്ഷയുടെ പരിശീലനം നടത്തിയത്.