ഐപിസി ചെങ്ങന്നൂർ ടൗൺ ചർച്ച് പി.വൈ.പി.എ യുടെ വിദ്യാഭ്യാസ സഹായം
ചെങ്ങന്നൂർ: ഇന്ത്യ പെന്തകോസ്ത് ദൈവസഭ ചെങ്ങന്നൂർ കർമ്മേൽ ടൗൺ ചർച്ച് പി.വൈ.പി.എ യുടെ നേതൃത്വത്തിൽ
65 ൽ പരം വിദ്യാർത്ഥികൾക്ക് 10/06/2023 ശനിയാഴ്ച വിദ്യാഭ്യാസ ധനസഹായം നൽകപ്പെട്ടു. ജാതിമത വ്യത്യാസമില്ലാതെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുഞ്ഞുങ്ങളെ കണ്ടെത്തിയാണ് സഹായവിതരണം നടന്നത്.
സഭാശുശ്രൂഷകൻ പാസ്റ്റർ. മാത്യു ഫിലിപ്പ് അധ്യക്ഷത വഹിച്ച യോഗത്തിൽ മുഖ്യാഥിതി മാവേലിക്കര MLA ശ്രീ. എം. എസ്. അരുൺ കുമാർ ഉത്ഘാടനകർമം നിർവഹിച്ചു. മദ്യത്തിനും ഇതര ലഹരിപദാർത്ഥങ്ങൾക്കും, അടിമപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിലെ യുവതലമുറക്ക് പെന്തക്കോസ്ത് യുവജന സംഘടനകൾ ഒരു ഉത്തമ മാതൃകയാണെന്ന് MLA തന്റെ പ്രസംഗത്തിൽ പ്രസ്താവിച്ചു.